Latest News

50വര്‍ഷമായി റേഡിയോയെയും, ബുള്‍ ബുള്‍ വാദ്യോപകരണത്തിനെയും സ്വന്തം പ്രാണനെ പോലെ സ്‌നേഹിക്കുന്ന വേറിട്ട ഒരധ്യാപകന്‍

റേഡിയോ, നമ്മുടെ ചരിത്രത്തില്‍ തരംഗം സൃഷ്ട്ടിച്ച ഈ റേഡിയോ, എത്രെയോ ജീവിതങ്ങളെയാണ് നേരിട്ടും, അല്ലാതെയും ഓരോ വ്യക്തികളുടെയും ജീവിതത്തില്‍ സ്വാധിനം ചെലുത്തിയിരിക്കുന്നത്.[www.malabarflash.com] 

ഇന്ന് മൊബൈല്‍ ഫോണ്‍ വിപ്ലവം പോലെ റേഡിയോ ഒരു കാലഘട്ടത്തിന്റെ ശബ്ദം ആയിരുന്നു. അങ്ങനെ റേഡിയോ ജീവിതത്തെ മാറ്റിമറിച്ച ഒരു വ്യക്തിയാണ് എറണാകുളം ജില്ലയിലെ കോതമംഗലം മാലിപ്പാറ, ചെങ്ങമനാട്ട് ശ്രീ. സി. കെ. അലക്‌സാണ്ടര്‍.
അലക്‌സാണ്ടര്‍ക്ക് റേഡിയോ വെറും ഒരു ശ്രവ്യ മാധ്യമമല്ല, മറിച്ചു 50വര്‍ഷമായി തന്റെ പാതിയാണ് എന്ന് പറയാം. 1980-ല്‍ മികച്ച റേഡിയോ ശ്രോതാവായതിന് അന്നത്തെ കേന്ദ്ര മന്ത്രി ശ്രീ. വസന്ത സാട്ടെ സമ്മാനമായി റേഡിയോ നല്‍കി. (ലാഭകരമായ കോഴി വളര്‍ത്തല്‍ കൃഷിപാഠ പരമ്പര)അങ്ങനെ നിരവധി തവണ പുരസ്‌കാരങ്ങള്‍ നേടി. 

ആകാശവാണിയിലൂടെ ഉള്ള കൃഷി പാഠം പാരമ്പരകളായ ജീവധാര, അമൂല്യമി നേത്രങ്ങള്‍, അക്ഷയ ഊര്‍ജവും നമ്മളും, മത്സ്യകേരളം, നമ്മുടെ ആഹാരം, സുഗന്ധ കേരളം, എയ്ഡ്സ് ബോധവല്‍ക്കരണം തുടങ്ങിയാ നിരവധി പരമ്പരകളില്‍ വിജയി. 

ഇതുകൂടാതെ സമ്മാനമായി ലഭിച്ച രണ്ടു പ്രാവശ്യത്തെ അഖിലേന്ത്യാ പര്യടനം. അങ്ങനെ നീളുന്നു വിജയ പട്ടിക. സമ്മാനമായി ലഭിച്ച 20 ഓളം റേഡിയോകള്‍ ബന്ധുക്കള്‍ക്കും, സുഹൃത്തുക്കള്‍ക്കും നല്‍കികൊണ്ട് അവരെയും റേഡിയോ കേള്‍പ്പിക്കുവാന്‍ പ്രേരിപ്പിക്കുന്ന വ്യക്തി.
 
അലക്‌സാണ്ടറിന്റെ ഊണിലും, ഉറക്കത്തിലും, ദിനകൃത്യ വേളകളിലും, പറമ്പില്‍ പണിയെടുക്കുമ്പോഴെല്ലാം റേഡിയോ സന്തത സഹചാരിയായി കൂട്ടിനുണ്ട്. ഈ റേഡിയോ ആണ് തനിക്കു മികച്ച അധ്യാപകനുള്ള സംസ്ഥാന -ദേശിയ അവാര്‍ഡുകള്‍ (1995-1996) നേടിത്തന്നതില്‍ ഒരു പങ്കു വഹിച്ചത് എന്ന് അലക്‌സാണ്ടര്‍ ഉറപ്പിച്ചു പറയുന്നു. 

സാധാരണ രാവിലെ 5.30 ന് എഴുന്നേല്‍ക്കുന്ന അലക്‌സാണ്ടര്‍ക്ക് സുഭാഷിതം ഓതി കൊടുക്കുന്നത് ഈ റേഡിയോ തന്നെ. 1998-ല്‍ കോതമംഗലം മാര്‍ ബേസില്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ലെ ചിത്രകല അധ്യാപനത്തില്‍ നിന്ന് വിരമിച്ച അദ്ദേഹത്തിന്റെ ഇപ്പോഴത്തെ കൂട്ട് റേഡിയോയും, ബുള്‍ ബുള്‍ എന്നാ സംഗീത വാദ്യോപകരണവുമാണ്. 
നല്ലൊരു ബുള്‍ ബുള്‍ വാദ്യ കലാകാരന്‍കൂടിയാണ് അലക്‌സാണ്ടര്‍. പുതു തലമുറക്ക് അത്ര സുപരിചിതമല്ലാത്ത, നല്ല കൈവഴക്കം ഉണ്ടെങ്കില്‍ മാത്രം വരുതിയിലാക്കാന്‍ സാധിക്കുന്ന പഴയ കാല വാദ്യോപകരണമാണ് ഈ ബുള്‍ബുള്‍'. ഉത്തരേന്ത്യയിലും, പാക്കിസ്ഥാനിലെ പഞ്ചാബിലും ആണ് ബുള്‍ ബുള്‍ എന്നാ വാദ്യോപകരണത്തിന് ഏറേ പ്രചാരം. 

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ ലബോറട്ടറി അസിസ്റ്റന്റ് ആയ മകന്‍ ഏബിള്‍. സി. അലക്‌സ് നോടപ്പമാണ് താമസം. ഏകാന്തതയില്‍ കഴിയുന്നവര്‍ക്ക് റേഡിയോ പരിപാടികളും, സംഗീതവും ആശ്വാസമാണെന്നു നിസംശയം ഈ എഴുപത്തിആറ് കാരന്‍ പറയുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.