ദോഹ: ചൂട് കുറയ്ക്കാൻ റോഡിന്റെ നിറം വരെ മാറ്റി ഖത്തർ പൊതുമരാമത്ത് വകുപ്പ്. ദോഹ സൂഖ് വാഖിഫിന് മുന്നിലെ അബ്ദുള്ള ബിൻ ജാസിം സ്ട്രീറ്റിലുള്ള ഇരുന്നൂറ് മീറ്റർ നിരത്തിനാണ് നീലം നിറം നൽകിയത്. [www.malabarflash.com]
നീല നിറം താപനില 15 ഡിഗ്രി വരെ കുറയ്ക്കുമെന്ന പഠനത്തിന്റെ വെളിച്ചത്തിലാണ് പരീക്ഷണാടിസ്ഥാനത്തിൽ റോഡിന്റെ നിറം മാറ്റിയത്.
ഒറ്റനോട്ടത്തിൽ ഇരുന്നൂറ് മീറ്റര്‍ നീളത്തിലൊരു നീലപ്പരവതാനിവിരിച്ചത് പോലെ തോന്നും. കറുപ്പിന് പകരം നീലയാണ് നിറമെങ്കിൽ റോഡിലെയും സമീപത്തെയും താപനില 20 മുതൽ15 ഡിഗ്രിവരെയായി കുറയുമെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
താപനില നിരീക്ഷിക്കാനുള്ള പ്രത്യേക സംവിധാനം റോഡരികിൽ തന്നെ സ്ഥാപിച്ചിട്ടുണ്ട്. കത്തറായിലെ സൈക്കിൾ ട്രാക്കിനും പരീക്ഷണാടിസ്ഥാനത്തിൽ നീല പെയിന്റടിച്ചിട്ടുണ്ട്. പ്രമുഖ ജപ്പാനീസ് കമ്പനിയുമായിച്ചേർന്നാണ് പൊതുമരാമത്ത് വകുപ്പായ അഷ്ഗാൽ പദ്ധതി നടപ്പാക്കുന്നത്.

No comments:
Post a Comment