തിരുവനന്തപുരം: ശംഖുമുഖത്ത് കടലില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ ലൈഫ് ഗാര്‍ഡ് തിരയിലകപ്പെട്ടു. ചെറിയതുറ സ്വദേശി ജോണ്‍സന്‍ ഗബ്രിയേലാണ് അപകടത്തില്‍പ്പെട്ടത്. ഇയാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.[www.malabarflash.com]
പെണ്‍കുട്ടി കടലില്‍ ഇറങ്ങി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നത്കണ്ട ജോണ്‍സണ്‍ കടലിലേക്ക് ഓടിയിറങ്ങുകയായിരുന്നു. കുട്ടിയെ രക്ഷപ്പെടുത്തിയെങ്കിലും പിന്നീട് ജോണ്‍സണെ കാണാതാവുകയായിരുന്നു.
കരയിലേക്ക് പെണ്‍കുട്ടിയെ എത്തിച്ചതിന് തൊട്ടുപിന്നാലെ വലിയൊരു തിരയില്‍പ്പെട്ടാണ് ജോണ്‍സണെ കാണാതായത്. സംഭവസ്ഥലത്ത് ജോണ്‍സന്റെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധത്തിലാണ്.
കരയിലേക്ക് പെണ്‍കുട്ടിയെ എത്തിച്ചതിന് തൊട്ടുപിന്നാലെ വലിയൊരു തിരയില്‍പ്പെട്ടാണ് ജോണ്‍സണെ കാണാതായത്. സംഭവസ്ഥലത്ത് ജോണ്‍സന്റെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധത്തിലാണ്.
തീരദേശമേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ സുരക്ഷാ മുന്നറിയിപ്പുമായി അധികൃതര്‍ നേരത്തേ രംഗത്തെത്തിയിരുന്നു.
ശക്തമായ കടലാക്രമണത്തെ തുടര്‍ന്ന് ശംഖുമുഖത്ത് വലിയതോതില്‍ തീരശോഷണം സംഭവിച്ചിട്ടുണ്ട്.
ശക്തമായ കടലാക്രമണത്തെ തുടര്‍ന്ന് ശംഖുമുഖത്ത് വലിയതോതില്‍ തീരശോഷണം സംഭവിച്ചിട്ടുണ്ട്.
No comments:
Post a Comment