തിരുവനന്തപുരം: സംസ്ഥാനത്തു വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറിനുള്ളിൽ 11 സെന്റീമീറ്റർ വരെയുള്ള അതിശക്തമായ മഴയ്ക്കാണു സാധ്യത. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.[www.malabarflash.com]
ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെയാണ് യെല്ലോ അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിൽ വ്യാഴം, വെള്ളി ദിവസങ്ങളിലും കാസര്‍കോട് ജില്ലയിൽ ബുധൻ, വ്യാഴം ദിവസങ്ങളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ അറബിക്കടലിന്റെ മധ്യഭാഗങ്ങളിൽ തെക്കുപടിഞ്ഞാറൻ കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയാകാൻ സാധ്യതയുള്ളതിനാൽ മീൻപിടിത്തക്കാർ ഈ ഭാഗങ്ങളിലേക്കു പോകരുതെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ദിവസങ്ങളുടെ ഇടവേളയ്ക്കു ശേഷം കാലവർഷം വീണ്ടും ശക്തമായതോടെ കേരളത്തിൽ വ്യാപകമായ മഴയാണു ലഭിക്കുന്നത്. തിങ്കളാഴ്ച സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ പെയ്തതു നിലന്പൂരിലാണ്, 10 സെന്റീമീറ്റർ.

No comments:
Post a Comment