ന്യൂഡല്‍ഹി: സഹോദരിയെ അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്ത 18കാരനെ കുത്തിക്കൊന്നു. തിങ്കളാഴ്ച പടിഞ്ഞാറന്‍ ദില്ലിയിലെ വികാസ്പുരിയിലാണ് സംഭവം. കേശോപൂര്‍ ഗ്രാമവാസിയായ മുഹമ്മദ് റിയാസ് അന്‍സാരിയാണ് കൊല്ലപ്പെട്ടത്.[www.malabarflash.com]
സംഭവത്തില്‍ മൂന്ന് പേരെ പോലിസ് അറസ്റ്റ് ചെയ്തു. ശിവ്കുമാര്‍(22), രേഖ(27), സര്‍വേഷ്(50) എന്നിവരാണ് അറസ്റ്റിലായത്. അന്‍സാരിയെ കുത്തിയ രാഹുല്‍ അടക്കം നാല് പേര്‍ ഒളിവിലാണെന്ന് പോലിസ് പറഞ്ഞു. റിയാസ് അന്‍സാരിക്ക് കഴുത്തിനാണ് കുത്തേറ്റത്. കുത്തേറ്റയുടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊല്ലപ്പെട്ട അന്‍സാരിയുടെയും കൊലപ്പെടുത്തിയ പ്രതികളുടെയും കുടുംബങ്ങള്‍ ഒരേ കെട്ടിടത്തിലാണ് കഴിയുന്നത്. റിയാസ് അന്‍സാരിയുടെ സഹോദരിക്ക് നേരെ അശ്ലീലം പറഞ്ഞതിനെ ചൊല്ലിയാണ് തര്‍ക്കം തുടങ്ങിയത്. ഇരു കുടുംബങ്ങളും തമ്മില്‍ ഉടലെടുത്ത വഴക്ക് പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങിയപ്പോള്‍ റിയാസ് അന്‍സാരി ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. ഇതിനിടയില്‍ രാഹുല്‍ എന്നയാളാണ് അന്‍സാരിയെ കുത്തിയത്.
No comments:
Post a Comment