Latest News

ഷ​വ​ർ​മ ക​ഴി​ച്ച അ​ഞ്ചു​പേ​ർ​ക്കു ഭ​ക്ഷ്യ​വി​ഷ​ബാ​ധ; പ​യ്യ​ന്നൂ​രി​ൽ ഷ​വ​ർ​മ നി​രോ​ധി​ച്ചു

ക​ണ്ണൂ​ർ: ഷ​വ​ർ​മ ക​ഴി​ച്ച കു​ടും​ബ​ത്തി​ലെ അ​ഞ്ച് അം​ഗ​ങ്ങ​ൾ​ക്കു ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റു. ക​ണ്ണൂ​ർ പ​യ്യ​ന്നൂ​രി​ലാ​ണു സം​ഭ​വം. മാ​ട​ക്കാ​ൽ സ്വ​ദേ​ശി സു​കു​മാ​ര​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കാ​ണു ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്.[www.malabarflash.com]

പ​യ്യ​ന്നൂ​ർ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ ഡ്രീം ​ഡെ​സേ​ർ​ട്ട് എ​ന്ന ക​ട​യി​ൽ​നി​ന്നു സു​കു​മാ​ര​ൻ ഷ​വ​ർ​മ​യും കു​ബ്ബൂ​സും പാ​ഴ്സ​ലാ​യി വാ​ങ്ങിയി​രു​ന്നു. വീ​ട്ടി​ലെ​ത്തി ഷ​വ​ർ​മ ക​ഴി​ച്ച ശേ​ഷം കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു ത​ല​ചു​റ്റ​ലും ഛർ​ദ്ദി​യും അ​നു​ഭ​വ​പ്പെ​ട്ടു. ഇ​തോ​ടെ അ​ഞ്ചു പേ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

പ​രി​ശോ​ധ​ന​യി​ൽ ഭ​ക്ഷ്യ വി​ഷ​ബാ​ധ​യാ​ണെ​ന്നു വ്യ​ക്ത​മാ​യി. ഡോ​ക്ട​റു​ടെ മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു സു​കു​മാ​ര​ൻ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​ക്കു പ​രാ​തി ന​ൽ​കി​യ​ത്. പി​ന്നാ​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ക​ട​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ഹോ​ട്ട​ൽ പൂ​ട്ടി​ച്ചു. പ​തി​നാ​യി​രം രൂ​പ പി​ഴ​യും ചു​മ​ത്തി. ഭ​ക്ഷ​ണ​ശാ​ല​യു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​നു ശേ​ഷം ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​വി​ധ ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്നു പ​ഴ​കി​യ ഭ​ക്ഷ​ണ പ​ദാ​ർ​ത്ഥ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. പ​യ്യ​ന്നൂ​ർ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ഷ​വ​ർ​മ താ​ൽ​ക്കാ​ലി​ക​മാ​യി നി​രോ​ധി​ച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.