Latest News

ഞായറാഴ്ച വിവാഹം നടക്കാനിരിക്കെ വരൻ വാഹനാപകടത്തിൽ മരിച്ചു

മലപ്പുറം: വിവാഹത്തിന് നാലു ദിവസം ശേഷിക്കെ വരൻ ബൈക്കപകടത്തിൽ മരിച്ചു. കോഴിക്കോട് രാമനാട്ടുകരയിലുണ്ടായ വാഹനാപകടത്തിൽ ചേലേമ്പ്ര കുറ്റിപ്പറമ്പ് സിൽക്‌പാലം ചെങ്ങോട്ട് പൂന്തോട്ടത്തിൽ ദീപക് (32) ആണ് മരിച്ചത്.[www.malabarflash.com]

രാമനാട്ടുകര സുരഭി മാളിന് മുമ്പിൽ ചൊവ്വാഴ്ച രാവിലെ 10.30 നായിരുന്നു അപകടം. രാ​മ​നാ​ട്ടു​ക​ര​യി​ല്‍നി​ന്ന്​ കോ​ഴി​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യും അ​തേ ദി​ശ​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്കും തമ്മിൽ ഇടിക്കുകയായിരുന്നു.

ലോ​റി​ക്കു പി​ന്നി​ല്‍ കെ​ട്ടി​വ​ലി​ച്ചു കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്ന കോ​ൺ​ക്രീ​റ്റ് മി​ക്‌​സ​ര്‍ ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി. ഗുരുതര പരിക്കേറ്റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യിരുന്നു. രാത്രിയോടെ മരിച്ചു.

ദീപകിന്‍റെ വിവാഹം സെപ്തംബർ ഒന്നിന് നടക്കാനിരിക്കെയാണ് ദുരന്തം. വീട്ടു മുറ്റത്ത് പന്തലൊരുങ്ങിയിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.