Latest News

പൈക്ക ഗ്രാമത്തിനു വെളിച്ചമേകി മൈത്രി സാംസ്ക്കാരിക വേദി

കാസര്‍കോട്: പൈക്ക ഗ്രാമത്തിനു കാഴ്ചയുടെ വെളിച്ചമേകി മൈത്രി സാംസ്ക്കാരിക വേദി 80 പേർക്ക് സൗജന്യമായി കണ്ണടകൾ നൽകി.
ചെങ്കള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ ചൂരിപ്പള്ളം കമ്മ്യുണിറ്റി ഹാളിൽ വെച്ചു നടത്തിയ നേത്ര പരിശോധന ക്യാമ്പിൽ പങ്കെടുത്തവർക്കാണ് ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി ആയിരം രൂപയോളം വിലവരുന്ന കണ്ണടകൾ സർക്കാർ അനുവദിച്ചത്.[www.malabarflash.com]

ബാലടുക്കയിൽ വെച്ചു നടന്ന കണ്ണട വിതരണവും, നേത്ര ബോധവൽക്കരണ പരിപാടിയും ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം ഉദ്‌ഘാടനം ചെയ്തു. മൈത്രി സാംസ്ക്കാരിക വേദി പ്രസിഡണ്ട് ഷാഫി ചൂരിപ്പള്ളം അധ്യക്ഷത വഹിച്ചു.
ചെങ്കള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. ശാന്തകുമാരി, മെമ്പർ സദാനന്ദൻ, മെഡിക്കൽ ഓഫീസർ ഡോ. ഷമീമ തൻവീർ, ഹെൽത്ത് ഇൻസ്‌പെക്ടർ ബി.അഷ്റഫ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ രാജേഷ്, ഒപ്ടമെട്രിസ്റ്റ് ശശികല, ബി.കെ.ബഷീർ പൈക്ക,സി.രാധ, ബി.ചിത്രകുമാരി, ഹനീഫ് കരിങ്ങപ്പള്ളം, ബി.ഗംഗാധരൻ, കെ.പി ഹമീദ്, ബഷീർ മാഷ്, ബി.എ റസാഖ്, ബി. ഹസൈനാർ, ഐ.എസ്.ബി പൈക്ക, ഇബ്രാഹിം ബി.കെ, നിത്യൻ നെല്ലിത്തല, ശരീഫ് ബീട്ടിയട്ക്ക, സുഹ്റ കൊയർ കൊച്ചി തുടങ്ങിയവർ സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.