Latest News

റെനോയുടെ ട്രൈബര്‍ ആഗസ്റ്റ് 28-ന് വിപണിയിലേക്ക്; ബുക്കിങ് 17 മുതല്‍

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ ട്രൈബര്‍ ആഗസ്റ്റ് 28-ന് വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ആഗസ്റ്റ് 17 മുതല്‍ വാഹനത്തിന്റെ ബുക്കിങ് ആരംഭിക്കും. ഇന്ത്യയിലെ കോംപാക് എം.പി.വി വാഹന ശ്രേണിയിലേക്ക് അടുത്തിടെയാണ് റെനോ ട്രൈബറിനെ അവതരിപ്പിച്ചത്.[www.malabarflash.com]
11,000 രൂപ അഡ്വാന്‍സായി ഈടാക്കിയാണ് ട്രൈബറിന്റെ ബുക്കിങ് സ്വീകരിക്കുന്നത്. റെനോയുടെ അംഗീകൃത ഷോറൂമുകളില്‍ ബുക്ക് ചെയ്യുന്നതിന് പുറമെ, ഓണ്‍ലൈനായും ബുക്കുചെയ്യാനുള്ള സൗകര്യം നിര്‍മാതാക്കള്‍ ഒരുക്കിയിട്ടുണ്ട്.

റെനോയുടെ ഹാച്ച്ബാക്ക് മോഡലായ ക്വിഡിനും എം.പി.വി മോഡലായ ലോഡ്ജിക്കും ഇടയിലാണ് സെവന്‍ സീറ്റര്‍ മോഡലായ ട്രൈബറിന്റെ സ്ഥാനം. ലോഡ്ജിക്ക് ശേഷം റെനോ ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ എം.പി.വി മോഡലാണ് ട്രൈബര്‍.

ഇന്ത്യയിലെയും ഫ്രാന്‍സിലേയും റെനോ ടീം സംയുക്തമായി ഡിസൈന്‍ ചെയ്ത മോഡലാണ് ട്രൈബര്‍. നാല് മീറ്ററില്‍ താഴെ വലുപ്പത്തില്‍ ഏഴ് പേര്‍ക്ക് വരെ യാത്ര ചെയ്യാമെന്നതാണ് അള്‍ട്രാ മോഡുലാര്‍ ഡിസൈനിലുള്ള ട്രൈബറിന്റെ പ്രധാന ആകര്‍ഷണം.

ഇന്ത്യന്‍ വിപണിയിലേക്കായി പ്രത്യേകം രൂപകല്‍പന ചെയ്ത ട്രൈബര്‍ പ്രധാനമായും യുവാക്കളെ ലക്ഷ്യമിട്ടാണ് എത്തുന്നത്. പെട്രോള്‍ എന്‍ജിന്‍ മാത്രമാണ് ട്രൈബറിലുള്ളത്. 72 ബി.എച്ച്.പി പവറും 96 എന്‍.എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ട്രൈബറിലുള്ളത്. 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എ.എം.ടിയാണ് ട്രാന്‍സ്മിഷന്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.