തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്ന രോഗികളുടെയും ജീവനക്കാരുടെയും മൊബൈല്‍ ഫോണുകള്‍ കവരുന്ന സംഘം പിടിയില്‍.[www.malabarflash.com]
തോളികൊട് കുന്നുംപുറത്ത് മജീദ മന്‍സിലില്‍ അല്‍അമീന്‍ (32), തെങ്കാശി സ്വദേശി ബാബു (47) എന്നിവരാണ് മെഡിക്കല്‍ കോളജ് പോലിസിന്റെ പിടിയിലായത്.
ചൊവ്വാഴ്ച ഒപി ഡ്യൂട്ടിക്കിടെ ആലപ്പുഴ സ്വദേശിനിയായ പിജി വിദ്യാര്‍ഥിയുടെ 48000 രൂപ വിലയുള്ള ഐ ഫോണ്‍ 6ഉം ആശുപത്രിയില്‍ പെര്‍ഫ്യൂഷനിസ്റ്റ് ആയി ജോലി ചെയ്യുന്ന രേവതിയുടെ റെഡ്മി ഇനത്തില്‍പെടുന്ന മൊബൈലും മോഷണം പോയിരുന്നു. തുടര്‍ന്ന് ഇരുവരും പോലിസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വെഞ്ഞാറമൂടുള്ള കടയില്‍ മൊബൈല്‍ വില്‍ക്കാനുള്ള ശ്രമത്തിനിടെ ബാബു പിടിയിലായത്.
ഇയാളെ ചോദ്യം ചെയ്തതോടെ കൂട്ടാളിയെക്കുറിച്ചുള്ള വിവരവും ലഭിച്ചു. തുടര്‍ന്ന് സിഐ കെഎസ് അരുണിന്റെ നിര്‍ദേശ പ്രകാരം എസ്‌ഐ ആര്‍ എസ് ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള പോലിസ് അല്‍ അമീനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. രാത്രി കാലങ്ങളില്‍ മെഡിക്കല്‍ കോളജില്‍ മോഷണം പതിവായതിനാല്‍ പോലിസ് ശക്തമായ നടപടി സ്വീകരിച്ചു വരികയാണ്.
ഈ മാസം മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് നടന്ന ഏഴോളം കേസുകളില്‍ പ്രതികള്‍ പിടിയിലായിട്ടുണ്ട്. നേരത്തെ മൃതദേഹത്തില്‍നിന്ന് സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ ആശുപത്രി ജീവനക്കാരിയെ അറസ്റ്റ് ചെയ്തിരുന്നു.
ഈ മാസം മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് നടന്ന ഏഴോളം കേസുകളില്‍ പ്രതികള്‍ പിടിയിലായിട്ടുണ്ട്. നേരത്തെ മൃതദേഹത്തില്‍നിന്ന് സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ ആശുപത്രി ജീവനക്കാരിയെ അറസ്റ്റ് ചെയ്തിരുന്നു.
No comments:
Post a Comment