Latest News

ഗൃഹോപരണങ്ങള്‍ നഷ്ടപ്പെട്ട ഇരിക്കൂറിലെ നൂറിലേറെ കുടുംബങ്ങള്‍ക്ക് കാസര്‍കോട് നിന്നും സ്വന്ത്വന സ്പര്‍ശം

കാസര്‍കോട്: പ്രളയം മൂലം ഗൃഹോപകരണങ്ങള്‍ നഷ്ടപ്പെട്ട കണ്ണര്‍ ഇരിക്കൂറിലെ നൂറിലേറെ കുടുംബങ്ങള്‍ക്ക് കാസര്‍കോട് ജില്ലാ എസ് വൈ എസ് സന്ത്വനത്തിന്റെ കൈത്താങ്ങ്. ദുരന്തത്തിന് ഏറെ ഇരയായ ഇരിക്കൂര്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് ആശ്വാസമായി 100 ലേറെ മിക്‌സി, ഗ്യാസ് സ്റ്റൗ തുടങ്ങിയ ഉപകരണങ്ങള്‍ കാസര്‍കോട്‌ ജില്ലാ കമ്മറ്റി സമാഹരിച്ച് ഇരിക്കൂറിലെത്തിച്ചു.[www.malabarflash.com] 

ഇരിക്കര്‍ ടൗണില്‍ നടന്ന വിതരണ ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ മഹല്ല് ഭാരവാഹികള്‍ തുടങ്ങിയ ഉന്നത വ്യക്തിത്വങ്ങള്‍ ചേര്‍ന്ന് എസ് വൈ എസ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങളില്‍ നിന്നും സാധനങ്ങള്‍ ഏറ്റ് വാങ്ങി സോണ്‍ എസ് വൈ എസ് വഴി അര്‍ഹരായ ആളുകള്‍ക്ക് എത്തിച്ചു.

ചടങ്ങില്‍ ആര്‍. പി, ഹുസൈന്‍ മാസ്റ്റര്‍,കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, മുഹമ്മദ് സഖാഫി പാത്തുര്‍ ്യു ബശീര്‍ പുളിക്കൂര്‍, സയ്യിദ് ജഅഫര്‍ സാദിഖ് തങ്ങള്‍ മിണിക്കോത്ത്, മൂസ സഖാഫി കളത്തൂര്‍, സിദ്ദിഖ് സഖാഫി ബായാര്‍, ശാഫി സഅദി ഷിറിയ, ഹംസ മിസ്ബാഹി ഓട്ടപ്പട്, മുഹമ്മദ് സഖാഫി തോക്കെ, ഹമീദ് ഹാജി കല്‍പന, ഗ്രാമ പഞ്ചായത്ത്പ്രസിഡന്റ് കെ ടി സിയാദ്, മഹല്ല് ജമാഅത്ത് ജനറല്‍ സെക്രട്ടറി കെ പി അബ്ദുല്‍ അസീസ് മാസ്റ്റര്‍, ബ്ലോക്ക് ് പഞ്ചായത്ത് അംഗങ്ങളായ സി രാജീവന്‍, വി അബ്ദുല്‍ ഖാദര്‍, നന്മ കോര്‍ഡിനേറ്റര്‍ നൗഫല്‍. കെ പി എ റഹീം മുസ്ലിയാര്‍, സയ്യിദ് സഹദ് തങ്ങള്‍, അഡ്വ : പി പി മുബഷിറലി, ശറഫുദ്ധീന്‍ സി എച്, നൗഷാദ് സഖാഫി, ഹനീഫ അഹ്‌സനി തടങ്ങിയര്‍ സംബന്ധിച്ചു

പ്രളയം മൂലം കഷട്തയനുഭവിക്കുന്ന ജില്ലയുടെ വിവിധ ഭാഗങ്ങള്‍ക്കു പുറമെ കുടകിലേക്കും 10 ലക്ഷം രൂപ.യിലേറെ വില വരുന്ന സാധനങ്ങള്‍ കാസര്‍കോട് ജില്ലാ എസ് വൈ എസ് എത്തിച്ചിരുന്നു. ഇതിനു പുറമെയാണ് ഇരുക്കൂറിലേക്ക് വേറിട്ട സാന്ത്വനവുമായി പ്രവര്‍ത്തകര്‍ കടന്നു ചെന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.