ഉള്ളാളിലെ മദനി കോളേജ് വിദ്യാര്‍ത്ഥികളായ കുമ്പള ആരിക്കാടിയിലെ മുഹമ്മദ് അഫ്രാത്ത് (20), ബംബ്രാണയിലെ ജാഫര്‍ (20), കര്‍ണാടക സുള്ള്യയിലെ അനസ് (20), കാജൂരിലെ മുഹമ്മദ് അനസ് (20) എന്നിവരാണ് അപകടത്തില്‍പെട്ടത്.
ഗുരുതരാവസ്ഥയിലുള്ള നാലുപേരെയും മംഗളൂരു യൂണിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സുഹൃത്തിന്റെ കല്യാണത്തിന് പോയി തിരിച്ചു മടങ്ങും വഴിയാണ് അപകടം.
വ്യാഴാഴ്ച്ച രാത്രി 10 മണിയോടെ ബന്തിയോട് മള്ളങ്കൈ ദേശീയപാതയില്‍ തവ ഹോട്ടലിനു സമീപമാണ് അപകടം നടന്നത്.
വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് കാറും മംഗളൂരു ഭാഗത്ത് നിന്നും കാസറകോട് ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്കു ലോറിയുമാണ് കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.വ്യാഴാഴ്ച്ച രാത്രി 10 മണിയോടെ ബന്തിയോട് മള്ളങ്കൈ ദേശീയപാതയില്‍ തവ ഹോട്ടലിനു സമീപമാണ് അപകടം നടന്നത്.
No comments:
Post a Comment