ഉദുമ: സമാന്തര ലോട്ടറി വ്യാപകമായ സാഹചര്യത്തിൽ പോലീസ് കർശന നടപടികൾ ആരംഭിച്ചു. ബേക്കൽ പോലീസ് നടത്തിയ പരിശോധനയിൽ പാലക്കുന്നിൽ 1,67,000 രൂപ കണ്ടെത്തി. ഒരാളെ അറസ്റ്റ് ചെയ്തു.[www.malabarflash.com]
പാലക്കുന്ന് ടൗണിൽ സംസ്ഥാന ഭാഗ്യക്കുറി വില്പന നടത്തുന്ന സ്റ്റാൾ ഉടമ വടകര സ്വദേശി നാരായണനാണ് (നാണു-50) അറസ്റ്റിലായത്.സംസ്ഥാന ലോട്ടറിയുടെ നറുക്കെടുപ്പ് ഫലപ്രഖ്യാപനത്തിനു മുൻപ് എഴുതിയ ആയിരക്കണക്കിന് മൂന്നക്ക നമ്പറുകൾ എഴുതിയ കടലാസും പണത്തോടൊപ്പം സ്റ്റാളിൽനിന്ന് പോലീസ് കണ്ടെടുത്തു.
ബേക്കൽ പ്രിൻസിപ്പൽ എസ്ഐ സി.അജിത്കുമാറിന്റെ നേതൃത്വത്തിലാണ് സമാന്തര ലോട്ടറി പിടികൂടിയത്.
രണ്ടു ദിവസം മുൻപ് രാജപുരം പോലീസ് സ്റ്റേഷനതിർത്തിയിൽ പോലീസ് മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു.
രണ്ടു ദിവസം മുൻപ് രാജപുരം പോലീസ് സ്റ്റേഷനതിർത്തിയിൽ പോലീസ് മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു.
No comments:
Post a Comment