കൊച്ചി: മഹാപ്രളയത്തിൽ എല്ലാം നശിച്ചവർക്ക് തലചായ്‌ക്കാൻ ഇനി സുരക്ഷിത ഭവനങ്ങൾ. പ്രളയം നാശം വിതച്ച പറവൂർ വടക്കേക്കര പഞ്ചായത്തിലാണ് എൽഡിഎഫ് സർക്കാരിന്റെ സ്‌നേഹക്കരുത്തിൽ 514 വീടുകൾ കെട്ടി ഉയർത്തിയത്.[www.malabarflash.com]
വീടുകൾ നഷ്ടപ്പെട്ടവർ ഷെഡ്ഡും കുടിലുമൊക്കെ കെട്ടിയാണ് ഒരുവർഷം തള്ളിനീക്കിയത്. സർക്കാരിന്റെ ഇച്ഛാശക്തിയിൽ വീടുകൾ ഉയർന്നതോടെ കഷ്ടപാടുകൾക്ക് വിട പറഞ്ഞ് ഇവർ ഇനി പുതിയ വീടുകളിലേക്ക് താമസം മാറും.
വടക്കേക്കര പഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതിയിലൂടെയും റീബിൽഡ് കേരളയിലൂടെയും നിർമിച്ച 514 വീടുകളുടെ താക്കോൽദാനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വി ഡി സതീശൻ എംഎൽഎ അധ്യക്ഷനായി. പഞ്ചായത്തിന്റെ ഐഎസ്ഒ സർട്ടിഫിക്കേഷൻ പ്രഖ്യാപനം ഹൈബി ഈഡൻ എംപി നിർവഹിച്ചു.

റീസർഡന്റ് കേരള ലോൺ സ്‌കീമിലൂടെ കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് 42 കോടി രൂപ പലിശരഹിത വായ്പയായി അനുവദിച്ച ബാങ്കുകളെ എസ് ശർമ എംഎൽഎയും ഇതിനായി മുൻകൈയെടുത്ത സിഡിഎസിനെ ജില്ലാ കലക്ടർ എസ് സുഹാസും ആദരിച്ചു.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് സർക്കാരിനുവേണ്ടി തയ്യാറാക്കിയ പ്രളയ അതിജീവന ഗാനം ‘രക്ഷാകരങ്ങൾ’ വേദിയിൽ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. മാലിന്യ സംസ്കരണ ഉപാധികളുടെ പ്രദർശനവും വിൽപ്പനയും ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്തംഗം പി എസ് ഷൈല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി, പഞ്ചായത്ത് പ്രസിഡന്റ് കെ എം അംബ്രോസ്, സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, ഏരിയ സെക്രട്ടറി ടി ആർ ബോസ്, സിപിഐ മണ്ഡലം സെക്രട്ടറി കെ പി വിശ്വനാഥൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി ആർ സൈജൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ യു ജിഷ, ബിജെപി മണ്ഡലം പ്രസിഡന്റ് എസ് ജയകൃഷ്ണൻ, കെ വി മാലതി, ഏണസ്റ്റ് സി തോമസ്, ഗീവർഗീസ്, എം എച്ച് ഹരീഷ്, പഞ്ചായത്ത് സെക്രട്ടറി എം കെ ഷിബു എന്നിവർ സംസാരിച്ചു.

മൂത്തകുന്നം ഹിന്ദുമത ധർമ പരിപാലനസഭ ഓഫീസ് മുഖ്യമന്ത്രി സന്ദർശിച്ചു. സെക്രട്ടറി ടി എസ് ബിജിൽ കുമാർ, പ്രസിഡന്റ് കെ വി അനന്തൻ എന്നിവർചേർന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു.
No comments:
Post a Comment