തിരൂരങ്ങാടി: യുവ ഹോമിയോ ഡോക്ടര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. ചെമ്മാട് പന്താരങ്ങാടി സ്വദേശി പി കെ അബ്ദുല്‍ അസീസിന്റെയും തിരൂരങ്ങാടി മുനിസിപ്പല്‍ കൗണ്‍സലര്‍ ബുഷ്‌റ അസീസിന്റെയും മകന്‍ മുഹമ്മദ് ഷാഫി(35)യാണു മരിച്ചത്.[www.malabarflash.com]
ചൊവ്വാഴ്ച രാത്രി ചെമ്മാട് കോഴിക്കോട് റോഡിലെ കെട്ടിടത്തിന് മുകളില്‍ വച്ചാണ് അപകടമുണ്ടായത്. കെട്ടടത്തിന്റെ ചോര്‍ച്ചകള്‍ തടയുന്ന വാട്ടര്‍പ്രൂഫ് സംവിധാനം ഒരുക്കുന്ന ബിസിനസ് ഷാഫി ചെയ്യുന്നുണ്ട്. ഈ കെട്ടിടത്തില്‍ ചോര്‍ച്ച പരിശോധിക്കാന്‍ കയറിയപ്പോഴാണ് അപകടമുണ്ടായത്. ഉടന്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: സുബ്‌ന. മകന്‍: സെല്ല നസീന്‍. സഹോദരങ്ങള്‍: ശുഹൈബ്, ബല്‍ക്കീസ്, ബാനിദ.
No comments:
Post a Comment