Latest News

കോഴിക്കോട്ട് പരസ്യബോർഡിന്‍റെ തൂണ് കാറ്റിൽ സ്കൂളിന് മുകളിലേക്ക് വീണു

കോ​ഴി​ക്കോ​ട്: ശ​ക​ത്മാ​യ കാ​റ്റി​ല്‍ ഹോട്ടലിന്‍റെ പരസ്യ ബോർഡിനായി സ്ഥാപിച്ചിരുന്ന ഇരുന്പ് തൂണ് സ്കൂളിന് മുകളിലേക്ക് വീണു. രണ്ടു ക്ലാസ് റൂമുകൾ തകർന്നു. സ്കൂളിന് അവധിയായിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.[www.malabarflash.com]

ഉച്ചയോടെയായിരുന്നു സംഭവം. കനത്ത കാറ്റിൽ ക​ല്ലാ​യ് റോ​ഡി​ലെ വു​ഡ്ഡീ​സ് ഹോ​ട്ട​ലി​ന്‍റെ ഹോ​ര്‍​ഡിം​ഗി​ന്‍റെ തൂ​ണു​ക​ള്‍ മീ​റ്റ​റു​ക​ളോ​ളം പ​റ​ന്ന് ചാ​ല​പ്പു​റം ഗ​ണ​പ​ത് ബോ​യ്‌​സ് ഹൈ​സ്‌​കൂ​ളി​ന് മു​ക​ളി​ലേ​ക്ക് വീഴുകയായിരുന്നു.

ര​ണ്ട് തൂ​ണു​ക​ളാ​ണ് പ​റ​ന്ന് വീ​ണ​ത്. ഇ​തി​ല്‍ ഒ​രു തൂ​ണ് ക്ലാ​സ് റൂ​മി​ലേ​ക്ക് വീ​ണ് ബ​ഞ്ചും ഡ​സ്‌​കും ചു​വ​രു​ക​ളും ത​ക​ര്‍​ന്നു. അ​ഞ്ച് ആ​റ് ക്ലാ​സ് മു​റി​ക​ളു​ടെ ഭി​ത്തി​യും ത​ക​ര്‍​ന്നു. ഒ​രു തൂ​ണ് വ​രാ​ന്ത​യി​ലേ​ക്കാ​ണ് വീ​ണ​ത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.