Latest News

ഗണേശ വിഗ്രഹ നിമഞ്ജന ചടങ്ങിനിടെ ബോട്ട് മുങ്ങി 11 മരണം

ഭോപ്പാല്‍: മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ ബോട്ട് മുങ്ങി 11 പേര്‍ മരിച്ചു. ഗണേശ വിഗ്രഹ നിമഞ്ജന ചടങ്ങിനിടെയാണ് അപകടം സംഭവിച്ചത്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. 18 പേര്‍ കയറിയ ബോട്ടാണ് മുങ്ങിയത്. ആറ് പേരെ രക്ഷപെടുത്തിയതായി പോലീസ് അറിയിച്ചു.[www.malabarflash.com]

കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. 18 പേര്‍ കയറിയ ബോട്ടാണ് മുങ്ങിയത്. ആറ് പേരെ രക്ഷപെടുത്തിയതായി പോലീസ് അറിയിച്ചു.

അപകടത്തില്‍ രണ്ട് പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. നിര്‍ഭാഗ്യകരമായ സംഭവമാണ് നടന്നതെന്ന് മധ്യപ്രദേശ് നിയമമന്ത്രി പി.സി ശര്‍മ്മ പറഞ്ഞു.

മരിച്ചവരുടെ ഉറ്റവര്‍ക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.