കൊച്ചി: പയ്യോളി മനോജ് വധക്കേസില്‍ 27 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം സി.ജെ.എം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ മുഖ്യപ്രതികളാക്കിയിരുന്ന അജിത്, ജിതേഷ് എന്നിവരെ സി.ബി.ഐ മാപ്പുസാക്ഷികളാക്കി. കേസിലെ മൂന്ന് പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.[www.malabarflash.com]
കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡി.വൈ.എസ്.പി ജോസി ചെറിയാന്‍, സി.ഐ വിനോദന്‍ എന്നിവര്‍ക്കെതിരെ വകുപ്പ് തല നടപടി വേണമെന്നും സി.ബി.ഐ റിപ്പോര്‍ട്ട് നല്‍കി.
2012 ഫെബ്രുവരി 12നാണ് ബി.എം.എസ് പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ മനോജിനെ പയ്യോളിയിലെ വീട്ടില്‍ കയറി ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ലോക്കല്‍ പൊലീസ് കേസില്‍ പ്രദേശത്തെ ഡി.വൈ.എഫ്.ഐ നേതാവ് അജിത്തിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. മനോജിന്റെ ബന്ധുക്കളുടെ പരാതിയിലാണ് കേസ് സി.ബി.ഐക്ക് വിട്ടത്.

No comments:
Post a Comment