Latest News

നെക്‌സോണിന്റെ പ്രത്യേക പതിപ്പായ ക്രേസുമായി ടാറ്റ

നെക്‌സോണിന്റെ പ്രത്യേക പതിപ്പായ ക്രേസ് പുറത്തിറക്കി ടാറ്റ. നെക്‌സോണിന്റെ വില്‍പന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടതിന്റെ ഭാഗമായാണ് പുതിയ പതിപ്പ് കമ്പനി പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ടാറ്റാ നൊക്സോണിന്റെ ആദ്യ ലിമിറ്റഡ് എഡിഷന്‍ മോഡലായ ക്രേസിന് ലഭിച്ച മികച്ച പ്രതികരണമാണ് ചെറു എസ്.യു.വിയായ രണ്ടാം എഡിഷന്‍ ക്രേസുമായി എത്താന്‍ ടാറ്റയെ പ്രേരിപ്പിച്ചിരിക്കുന്നത്.[www.malabarflash.com]

സ്പോട്ടി എക്സ്റ്റീരിയറും കിടിലന്‍ ഇന്റീരിയറുമൊക്കെയായി പുതിയ പത്ത് സവിശേഷതകളുമായാണ് പുതിയ എഡിഷന്‍ ക്രേസ് എത്തുന്നത്. മാനുവല്‍ എഎംടി വകഭേദങ്ങളില്‍ ലഭിക്കുന്ന കാറിന്റെ മാനുവല്‍ മോഡലിന് 7.57 ലക്ഷം രൂപയും എഎംടി മോഡലിന് 8.17 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്‌സ് ഷോറൂം വില.

സോണിക് സില്‍വര്‍ നിറത്തിലുള്ള റൂഫും ട്രോസ്മോ ബ്ലാക്ക് ബോഡിയുമാണ് പുതിയ ക്രേസിന്റെ മനോഹാരിത കൂട്ടുന്നത്. ടാങ്കറിന്‍ നിറത്തിലുള്ള മിററുകള്‍, ഗ്രില്‍ ഇന്‍സേര്‍ട്‌സ്, വീല്‍ അക്സെന്റ്‌സ് എന്നിവയും വാഹനത്തിലുണ്ട്.

ഇന്റീരിയറില്‍ ടാങ്കറിന്‍ ആക്‌സന്റോടു കൂടിയ സീറ്റ് ഫാബ്രിക്ക്, ടാങ്കറിന്‍ നിറത്തിലുള്ള എയര്‍ വെന്റുകളോട് കൂടിയ പിയാനോ ബ്ലാക്ക് ഡാഷ് ബോര്‍ഡ്, പിയാനോ ബ്ലാക്ക് ഡോര്‍, കണ്‍സോള്‍ ഫിനിഷേര്‍സ്, പിയാനോ ബ്ലാക്ക് സ്റ്റിയറിങ് ആക്‌സന്റ് എന്നിവമുണ്ട്. 1.5 ലീറ്റര്‍ റെവോടോര്‍ക് ഡീസല്‍ ,1.2 ലീറ്റര്‍ റെവോട്രോണ്‍ പെട്രോള്‍ എന്‍ജിനുകളോടെയാണ് നെക്‌സോണ്‍ വിപണിയിലുള്ളത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.