കോഴിക്കോട്: സൗജന്യ വിദ്യാഭ്യാസം നൽകാൻ കേരളത്തിലെ അഗതി-അനാഥശാലകളിലേക്ക് കൊണ്ടുവന്ന കുട്ടികളെ മനുഷ്യക്കടത്ത് ആരോപിച്ച് കസ്റ്റഡിയിലെടുത്ത കേരള പോലീസിന്റെ നടപടി ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിഹാർ സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കിയതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉപനേതാവ് എം.കെ. മുനീറും കടുത്ത പ്രതിരോധത്തിലായി.[www.malabarflash.com]
സംസ്ഥാന മന്ത്രിസഭയിൽ മുനീർ സാമൂഹിക നീതി വകുപ്പും രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പും കൈയാളുമ്പോൾ, 2014ൽ മേയിലാണ് ബിഹാറിലെ രക്ഷിതാക്കൾ വിദ്യാഭ്യാസത്തിനായി കേരളത്തിലേക്കയച്ച കുട്ടികളെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്തത്. സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള ശിശുക്ഷേമ സമിതിയുടെ അന്നത്തെ ജില്ല ചെയർമാന്റെ പരാതിയിൽ പോലീസാണ് 600 കുട്ടികളെ കസ്റ്റഡിയിലെടുത്തത്. നൂറുകണക്കിന് ദരിദ്രമക്കളെ കണ്ണീരുകുടിപ്പിക്കുകയും അവരുടെ വിദ്യാഭ്യാസ അവകാശവും ഭക്ഷണവും മുടക്കുകയും ചെയ്ത സംഭവത്തിൽ ഗൂഢാലോചകരെ കയറൂരിവിട്ട അന്നത്തെ ആഭ്യന്തര മന്ത്രിയും വകുപ്പ് മന്ത്രിയും പരസ്യമായി മാപ്പുപറയണമെന്ന് സമസ്തയുെട വിദ്യാർഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫ് ആവശ്യപ്പെട്ടു.
രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവും എം.കെ. മുനീർ പ്രതിപക്ഷ ഉപനേതാവുമായി സഭയിലുണ്ടാവുമ്പോൾ മാപ്പു പറയാനുള്ള മാന്യതയെങ്കിലും ഇരുവരും കാണിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സാമൂഹിക മാധ്യമങ്ങളിലും ഇരുവരുടെയും അന്നത്തെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്. എം.കെ. മുനീറാവട്ടെ, പ്രതിഷേധം തണുപ്പിക്കാൻ സമസ്ത പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങളുമായി നിരന്തരം ബന്ധപ്പെട്ടുവരുകയാണ്.
ബിഹാർ, ഝാർഖണ്ഡ്, പശ്ചിമബംഗാൾ, ജമ്മു-കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിലെ ദരിദ്ര വിദ്യാർഥികൾ കേരളത്തിലെ അഗതി-അനാഥ മന്ദിരങ്ങളിൽ എത്തി സൗജന്യ വിദ്യാഭ്യാസം നേടിവരുകയായിരുന്നു. എന്നാൽ, പോലീസ് നടപടിയോടെ ഇതാകെ തകിടം മറിഞ്ഞു. സംസ്ഥാനത്തെ അനാഥാലയങ്ങളിലൊക്കെ പിന്നീട് പോലീസിന്റെ നിരന്തരം റെയ്ഡും പരിശോധനകളുമായിരുന്നു. പലരും അറസ്റ്റിലാവുകയും മറ്റു പലർക്കും ഒളിവിൽ പോവേണ്ടി വരു കയും ചെ യ്തു. ഇതോടെ ഇതര സംസ്ഥാനങ്ങളിൽനിന്ന് പഠിക്കാനെത്തിയ കുട്ടികൾക്ക് പഠനം മുടങ്ങി നാട്ടിലേക്ക് തിരിക്കേണ്ടിവന്നു.
മുസ്ലിം സമുദായ നേതൃത്വം നിരന്തരം ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ട വകുപ്പിൽനിന്നോ മന്ത്രിമാരിൽനിന്നോ നീതിപൂർവമായ നടപടിയൊന്നും ഉണ്ടായതുമില്ല. ഈ സാഹചര്യത്തിലാണ് കേരള ശിശുക്ഷേമ സമിതിയുടെയും പോലീസിന്റെയും വാദം തള്ളി ബിഹാർ സർക്കാർ സത്യവാങ്മൂലം നൽകിയത്. കുട്ടികൾക്ക് മോശമായ പെരുമാറ്റമോ, അവഹേളനമോ നേരിട്ടിട്ടില്ലെന്നും ബിഹാർ സർക്കാർ വ്യക്തമാക്കി.
കുട്ടികളെ സൗജന്യ വിദ്യാഭ്യാസത്തിന് കൊണ്ടുവന്നതിനെക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന് കേരള ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ മുക്കം മുസ്ലിം ഓർഫനേജ് കമ്മിറ്റി സമർപ്പിച്ച ഹരജിയിൽ സുപ്രീംകോ ടതി നിർദേശത്തെ തുടർന്നാണ് ബിഹാറിലെ എൻ.ഡി.എ സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്.

No comments:
Post a Comment