Latest News

മദ്യപാനത്തിനിടെ വാക്കുതര്‍ക്കം; ഹോട്ടല്‍ മുറിയില്‍ യുവാവിനെ കുത്തിക്കൊന്നു

തിരുവനന്തപുരം: മദ്യപാനത്തെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഹോട്ടല്‍ മുറിയില്‍ യുവാവിനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു. തമ്പാനൂര്‍ എസ്എസ് കോവില്‍ റോഡിലെ ബോബന്‍ പ്ലാസ ഹോട്ടലിലാണ് സംഭവം. പൂജപ്പുര സ്വദേശി ശ്രീനിവാസന്‍ ആണ് മരിച്ചത്.[www.malabarflash.com]

ശ്രീനിവാസനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ ഗിരീഷ്, സന്തോഷ് എന്നിവരെ തമ്പാനൂര്‍ പോലിസ് കസ്റ്റഡിയിലെടുത്തു. രാവിലെ ഏഴരയോടെയാണ് ഇവര്‍ ഹോട്ടലില്‍ മുറിയെടുത്തത്. മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കമുണ്ടായതായും തുടര്‍ന്ന് ശ്രീനിവാസനെ സുഹൃത്തുക്കള്‍ ബിയര്‍ കുപ്പി ഉപയോഗിച്ച് കുത്തിയെന്നുമാണ് പോലിസ് പറയുന്നത്. 

ശ്രീനിവസന്റെ നിലവിളി കേട്ട് ഹോട്ടല്‍ ജീവനക്കാര്‍ മുറിയിലെത്തി. ഉടനെ പോലിസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പോലിസെത്തി സുഹൃത്തുക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവ സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധര്‍ എത്തി പരിശോധന നടത്തി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.