ചെറുപുഴ: ചെറുപുഴയിലെ നിർമാണ കരാറുകാരൻ ചൂരപ്പടവ് സ്വദേശി മുതുപാറക്കുന്നേൽ ജോസഫിനെ (ജോയി-56) ചെറുപുഴയിലെ കെ. കരുണാകരൻ മെമ്മോറിയൽ ആശുപത്രി പ്രവർത്തിക്കുന്ന കെട്ടിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി.[www.malabarflash.com]
ആശുപത്രി പ്രവർത്തിക്കുന്ന കെട്ടിടസമുച്ചയം കരാർ എടുത്ത് നിർമാണം നടത്തിയത് ജോസഫ് ആയിരുന്നു.
കെട്ടിടത്തിന്റെ ഉടമകളായ ചെറുപുഴ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡവലപ്പേഴ്സ് ലിമിറ്റഡ് കമ്പനി ഡയറക്ടർമാരിൽ ഒരാൾകൂടിയാണ് ഇദ്ദേഹം. ഈ കെട്ടിടത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഒരു കോടി 34 ലക്ഷം രൂപയോളം ജോസഫിന് ലഭിക്കാനുണ്ടെന്ന് ബന്ധുക്കൾ പറയുന്നു.
ഇതിന്റെ രേഖകളുമായി കഴിഞ്ഞദിവസം വീട്ടിൽനിന്നിറങ്ങിയ ജോസഫ് തിരികെയെത്തിയില്ല. ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായതോടെ ബന്ധുക്കൾ ചെറുപുഴ പോലീസിൽ പരാതി നൽകി.
പോലീസും ബന്ധുക്കളും അന്വേഷിക്കുന്നതിനിടെ വ്യാഴാഴ്ച രാവിലെ ആശുപത്രി കെട്ടിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചതോടെ തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ. രത്നകുമാർ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് മേൽനോട്ടം വഹിച്ചു. ഫോറൻസിക് വിദഗ്ധനും ഡോഗ് സ്ക്വാഡും എത്തി തെളിവുകൾ ശേഖരിച്ചു.
ഭാര്യ: മിനി. മക്കൾ: ഡെവിൻ (വൈദിക വിദ്യാർഥി, മൂവാറ്റുപുഴ), മെലീസ (വിദ്യാർഥി, ഗുരുദേവ് കോളജ്, മാത്തിൽ), ഡെൻസ് (വിദ്യാർഥി, ആർക്ക് എയ്ഞ്ചൽസ് സ്കൂൾ, ചെറുപുഴ). സഹോദരങ്ങൾ: മാർട്ടിൻ, മോളി, പെണ്ണമ്മ, റാണി.

No comments:
Post a Comment