Latest News

വീട് നിര്‍മാണത്തിന് കുഴിയെടുത്തപ്പോള്‍ കിട്ടിയത് 25 ലക്ഷത്തിന്റെ സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍

ഹര്‍ദോ (ഉത്തര്‍പ്രദേശ്): വീട് നിര്‍മാണത്തിന്റെ ഭാഗമായി അടിത്തറ കെട്ടാന്‍ കുഴിയെടുത്തപ്പോള്‍ കിട്ടിയത് 25 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍. ഉത്തര്‍പ്രദേശിലെ ഹര്‍ദോയിലാണ് സംഭവം. [www.malabarflash.com]

നിധി കിട്ടിയകാര്യം നാട്ടില്‍ പാട്ടായതോടെ പോലീസ് രംഗത്തെത്തി. ആഭരണങ്ങള്‍ മണ്ണിനടിയില്‍നിന്ന് ലഭിച്ചുവെന്നകാര്യം ആദ്യം നിഷേധിച്ച സ്ഥലം ഉടമ പിന്നീട് പോലീസിനോട് അക്കാര്യം സമ്മതിച്ചു. ഇതോടെ പോലീസ് അവ പിടിച്ചെടുത്തു.

നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള ആഭരണങ്ങളാണ് മണ്ണിനടിയില്‍നിന്ന് കണ്ടെത്തിയതെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. 650 ഗ്രാം സ്വര്‍ണാഭരണങ്ങളും 4.53 കിലോഗ്രാം വെള്ളി ആഭരണങ്ങളുമാണ് ലഭിച്ചതെന്ന് ഹര്‍ദോയ് പോലീസ് സൂപ്രണ്ട് അലോക് പ്രിയദര്‍ശിനി പറഞ്ഞു.

പുരാവസ്തുക്കളെന്ന നിലയില്‍ മൂല്യം കണക്കാക്കേണ്ടതുണ്ട്. സ്ഥലം ഉടമയുടെ കൈവശം ആഭരണങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ ഒന്നുതന്നെ ഇല്ലാത്ത സാഹചര്യത്തിലാണ് അവ പിടിച്ചെടുത്തതെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള നിയമപ്രകാരം മണ്ണിനടിയില്‍നിന്ന് ലഭിക്കുന്ന നിധിശേഖരം ജില്ലാ റവന്യൂ അധികൃതരെ ഏല്‍പ്പിക്കുകയോ ബന്ധപ്പെട്ട അധികൃതര്‍ ആവശ്യപ്പെടുന്നത് പ്രകാരം ഹാജരാക്കുകയോ ചെയ്യേണ്ടതാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.