Latest News

പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; 22 പേര്‍ മരിച്ചു

ഗുര്‍ദാസ്പൂര്‍: പഞ്ചാബില്‍ ഗുര്‍ദാസ്പൂര്‍ ജില്ലയിലെ ബട്ടാലയില്‍ പടക്കശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 22 പേര്‍ മരിച്ചു. ബുധനാഴ്ച വൈകീട്ട് നാലുമണിയോടടുത്താണ് സ്‌ഫോടനമുണ്ടായത്. [www.malabarflash.com]

പരുക്കേറ്റവരെ അമൃത്സറിലെ ഗുരു നാനാക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പടക്കശാല പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം തകര്‍ന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 

ദേശീയ, സംസ്ഥാന ദുരന്ത നിവാരണ പ്രതികരണ സേനകളെയാണ് രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുള്ളത്.

സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി ജില്ലാ ഭരണകൂടത്തിലെ ഉന്നതോദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ദുരന്തത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് കടുത്ത ദു:ഖം രേഖപ്പെടുത്തി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.