ദുബൈ: കാസര്‍കോട് ജില്ലക്കാരുടെ യുഎഇയിലെ പ്രവാസികൂട്ടായ്മയായ ശക്തി കാസര്‍കോടിന്റെ നേതൃത്വത്തില്‍ നവംബര്‍ ഒന്നിന് ദുബൈ അല്‍ അഹില്‍ ക്ലബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന ശക്തി കബഡിഫെസ്റ്റ് 2019ന്റെ ബ്രോഷര്‍ പ്രകാശനം നടത്തി.[www.malabarflash.com]
ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ പി ജോണ്‍സണ്‍ ബ്രോഷര്‍ പ്രകാശനം നിര്‍വഹിച്ചു. കബഡി ഫെസ്റ്റ് കണ്‍വീനര്‍ കൃഷ്ണരാജ് അമ്പലത്തറ, ശക്തി പ്രസിഡന്റ് എ വി കുമാരന്‍ എന്നിവര്‍ ബ്രോഷര്‍ ഏറ്റുവാങ്ങി. ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ നാരായണന്‍ നായര്‍, ഇന്ത്യന്‍ അസോസിയേഷന്‍ ട്രഷറര്‍ തച്ചങ്ങാട് ബാലകൃഷ്ണന്‍, കബഡി ഫെസ്റ്റ് ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ കുഞ്ഞികൃഷ്ണന്‍ ചീമേനി എന്നിവര്‍ക്ക് പുറമെ ശക്തി കാസര്‍കോടിലേയും ഇന്ത്യന്‍ അസോസിയേഷനിലേയും ഭാരവാഹികളും ചടങ്ങില്‍ സംബന്ധിച്ചു.
No comments:
Post a Comment