ആംസ്റ്റര്‍ഡാം: ഇംഗ്ലീഷ് ക്ലബ്ബ് ബര്‍ട്ടന്‍ ആല്‍ബിയോണിന്റെ മുന്‍ ഡിഫന്‍ഡര്‍ കെല്‍വിന്‍ മെയ്നാഡ് നെതർലൻഡ്സിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ വെടിയേറ്റ് മരിച്ചു. കാറിനുള്ളില്‍വെച്ചാണ് 32-കാരനായ മെയ്നാഡിന് വെടിയേറ്റത്.[www.malabarflash.com]
പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടു മണിക്കൂറിന് ശേഷം മരിച്ചു. കൊലയാളികളെക്കുറിച്ച് വിവരമില്ല. കഴിഞ്ഞ ദിവസം രാത്രി 8.30-നാണ് സംഭവം നടന്നത്. കൊലയാളി കറുത്ത വസ്ത്രമാണ് ധരിച്ചിരുന്നതെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡച്ച്-സുരിനാമീസ് താരമായ മെയ്നാഡ് 2014-ലാണ് ലീഗ് ടുവില്‍ ജേതാക്കളായിട്ടുള്ള ബര്‍ട്ടനില്‍ ചേര്‍ന്നത്. റോയല്‍ ആന്റ്വേപ്, സ്പാക്കന്‍ബര്‍ഗ് ടീമുകള്‍ക്കുവേണ്ടിയും കളിച്ചു. കാല്‍മുട്ടിലെ പരിക്കിനെത്തുടര്‍ന്ന് കുറെക്കാലം കളിയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നു.

No comments:
Post a Comment