പത്തനംതിട്ട: വൈദ്യുതി കണക്ഷനു പുറമേ ഇനി ഇന്റര്‍നെറ്റ് കണക്ഷനും വീടുകളിലേക്ക് എത്തിക്കാനൊരുങ്ങി കെഎസ്ഇബി. കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് (കെ-ഫോണ്‍) എന്ന പേരില്‍ സംസ്ഥാന ഐടി മിഷനും വൈദ്യുതിബോര്‍ഡും സഹകരിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. ആറുമാസത്തിനുള്ളില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്.[www.malabarflash.com]
ഇ-ഗവേണന്‍സ് രംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. കെ-ഫോണ്‍ തയ്യാറാകുന്നതോടെ സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും ഈ നെറ്റ് വര്‍ക്കിലേക്ക് മാറും. വൈദ്യുതികണക്ഷന് അപേക്ഷ നല്‍കുന്നവര്‍ക്ക് അപ്പോള്‍തന്നെ ഇന്റര്‍നെറ്റ് കണക്ഷനും ലഭ്യമാക്കും.എല്ലാ ബിപിഎല്‍. കുടുംബങ്ങള്‍ക്കും സൗജന്യമായാണ് ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കുക.
2016-ല്‍ തുടക്കമിട്ട പദ്ധതി പിന്നീട് ചില സാങ്കേതികതടസ്സങ്ങള്‍ മൂലം വൈകുകയായിരുന്നു. സംസ്ഥാനത്തെ മുഴുവന്‍ 220 കെ.വി.സബ്സ്റ്റേഷനുകളും ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ് വര്‍ക്കില്‍ ബന്ധിപ്പിച്ചു. 110 കെ.വി, 66 കെ.വി. സബ്സ്റ്റേഷനുകള്‍കൂടി ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയിലാക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്.

No comments:
Post a Comment