Latest News

നോ പാർക്കിംഗ് ഏരിയയിൽ വാഹനം വയ്ക്കുന്നവർ ജാഗ്രതൈ!! തിരിച്ചുവരുന്പോൾ വാഹനം കണ്ടേക്കില്ല

കാഞ്ഞങ്ങാട്: ഫുട്പാത്തു​ക​ളി​ലും നോ ​പാ​ര്‍​ക്കിം​ഗ് ഏ​രി​യ​ക​ളി​ലും വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്തു പോ​കു​ന്ന​വ​രും ദൂ​ര​യാ​ത്ര പോ​കു​ന്പോ​ൾ രാ​വി​ലെ മു​ത​ൽ വൈ​കു​ന്നേ​രം വ​രെ വാ​ഹ​നം അ​ല​ക്ഷ്യ​മാ​യി​ടു​ന്ന​വ​രും ശ്ര​ദ്ധി​ക്കു​ക. തി​രി​കെ​യെ​ത്തു​മ്പോ​ള്‍ അ​വി​ടെ വാ​ഹ​നം ഉ​ണ്ടാ​വ​ണ​മെ​ന്നി​ല്ല.[www.malabarflash.com]

നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീക​രി​ച്ചാ​ലേ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​ന് പി​ടി​ക്ക​പ്പെ​ട്ട വാ​ഹ​നം ഉ​ട​മ​സ്ഥ​ന് തി​രി​കെ​ ല​ഭി​ക്കു​ക​യു​ള്ളൂ. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ലെ ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ​യും പോ​ലീ​സും അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളെ പൂ​ട്ടാ​ൻ ലോ​ക്ക് ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്.

ഒ​രു ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ട്രാ​ഫി​ക് പോ​ലീ​സ് സം​ഘം റി​ക്ക​വ​റി ​വാ​നു​മാ​യി ന​ഗ​ര​ത്തി​ല്‍ ചു​റ്റി​ക്ക​റ​ങ്ങി​ക്കൊ​ണ്ടി​രി​ക്കും. അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ് എ​വി​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ലും വാ​ഹ​നം കൊ​ളു​ത്തി​വ​ലി​ച്ചു നീ​ക്കു​ക​യാ​ണ് ചെ​യ്യു​ക.

നി​യ​മ​ലം​ഘ​ന​ത്തി​ന് ഈ ​സം​ഘം പി​ഴ സ്വീ​ക​രി​ക്കി​ല്ല. ന​ഗ​ര​ത്തി​ല്‍ അ​ന​വ​ധി പാ​ര്‍​ക്കിം​ഗ് മേ​ഖ​ല​ക​ള്‍ ഉ​ണ്ടാ​യി​ട്ടും തോ​ന്നു​ന്നി​ട​ത്ത് വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്ത് ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തു​ന്ന പ്ര​വ​ണ​ത വ​ര്‍​ധി​ച്ചു​വ​രു​ന്ന​തി​നാ​ലാ​ണ് "നോ ​പാ​ര്‍​ക്കിം​ഗ് ഓ​പ്പ​റേ​ഷ​ന്‍’ ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​നും ഡി​വൈ​എ​സ്പി പി.​കെ. സു​ധാ​ക​ര​നും പ​റ​ഞ്ഞു.

തി​ര​ക്കു​പി​ടി​ച്ച ന​ഗ​ര​ത്തി​ലെ ഫു​ട്പാ​ത്തി​ലും നോ ​പാ​ര്‍​ക്കിം​ഗ് മേ​ഖ​ല​ക​ളി​ലും വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്തു​പോ​കു​ന്ന​വ​രെ ത​ള​യ്ക്കു​ക​യും ഫു​ട്പാ​ത്തു​ക​ള്‍ ഒ​ഴി​പ്പി​ച്ച് അ​വ പൂ​ര്‍​ണ​മാ​യും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്ക് വി​ട്ടു​കൊ​ടു​ക്കു​ക​യു​മാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.