Latest News

ജലീലിനെതിരായ പി കെ ഫിറോസിന്റ പരാതി ഗവര്‍ണര്‍ തള്ളി; ആരോപണത്തില്‍ കഴമ്പില്ല

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലുമായി ബന്ധപ്പെട്ട ബന്ധുനിയമന വിവാദത്തില്‍ യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് നല്‍കിയ പരാതി ഗവര്‍ണര്‍ തള്ളി.[www.malabarflash.com]

പരാതിയില്‍ തെളിവില്ലെന്നും കഴമ്പില്ലാത്ത ആരോപണമാണ് മന്ത്രിക്കെതിരെ ഉന്നയിച്ചതെന്നും ചൂണ്ടിക്കാട്ടി മുന്‍ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവമാണ് പരാതി തള്ളിയത്.

മന്ത്രി വീഴ്ച വരുത്തിയെന്ന് വസ്തുതാപരമായി തെളിയിക്കാന്‍ കഴിയുന്ന ഒന്നും പരാതിക്കാരന് നല്‍കാന്‍ കഴിഞ്ഞില്ല. വിഷയത്തില്‍ അഴിമതി ആരോപണത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. ഹൈക്കോടതി നേരത്തെ കേസ് തള്ളിയത് ഗവര്‍ണര്‍ പരാമര്‍ശിച്ചു.

നേരത്തെ ആരോപണത്തിലെ വകുപ്പുകള്‍ ഉപയോഗിച്ച് ജലീലിനെതിരെ കേസെടുക്കാനാകില്ലെന്ന് ഉത്തരവിട്ട ഹൈക്കോടതി ഫിറോസിനെതിരെ കടുത്ത വിമര്‍ശനവും നടത്തിയിരുന്നു. ന്യൂനപക്ഷക്ഷേമ കോര്‍പറേഷനില്‍ നടന്ന നിയമനം ക്രമപ്രകാരമാണെന്നും കോടതി പറഞ്ഞിരുന്നു. തുടര്‍ന്ന് ഫിറോസ് കേസ് പിന്‍വലിക്കുകയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.