Latest News

മി​ൽ​മ പാ​ലിനു നാ​ലു രൂ​പ കൂ​ടും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മി​​​ൽ​​​മ​​​യു​​​ടെ എ​​​ല്ലാ​​​യി​​​നം പാ​​​ലി​​​നും ലി​​​റ്റ​​​റി​​​ന് നാ​​​ലു രൂ​​​പ കൂ​​​ട്ടാ​​​ൻ ധാ​​​ര​​​ണ​​​യാ​​​യി. മ​​​ന്ത്രി കെ. ​​​രാ​​​ജു​​​വി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന മി​​​ൽ​​​മ​​​യു​​​ടെ​​​യും ക്ഷീ​​​രവ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ​​​യും യോ​​​ഗ​​​ത്തി​​​ലാ​​​ണു ധാ​​​ര​​​ണ.[www.malabarflash.com]

മി​​​ൽ​​​മ ബോ​​​ർ​​​ഡ് യോ​​​ഗം ഈ ​​​മാ​​​സം 16-നു ​​​ചേ​​​ർ​​​ന്ന് പാ​​​ൽ​​​വി​​​ല വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കും. പു​​​തു​​​ക്കി​​​യ ​​​വി​​​ല ഈ ​​​മാ​​​സം 21 മു​​​ത​​​ൽ നി​​​ല​​​വി​​​ൽ​​​ വ​​​രും.

ഇ​​​ളം​​​നീ​​​ല​ ക​​​വ​​​ർ പാ​​​ലി​​​ന്‍റെ വി​​​ല ലി​​​റ്റ​​​റി​​​ന് 40 രൂ​​പ​​യി​​ൽ​നി​​​ന്ന് 44 രൂ​​​പ​​​യാ​​​കും. ക​​​ടും​​​നീ​​​ല​ ക​​​വ​​​ർ പാ​​​ൽ ലി​​​റ്റ​​​റി​​​ന് 41 രൂ​​​പ​​​യി​​​ൽനി​​​ന്ന് 45 രൂ​​​പ​​​യാ​​​കും.

പു​​​തു​​​ക്കി​​​യ വി​​​ല​​​യു​​​ടെ 83.75 ശ​​​ത​​​മാ​​​ന​​​മാ​​​യ മൂ​​​ന്നു രൂ​​​പ 35 പൈ​​​സ ക​​​ർ​​​ഷ​​​ക​​​നു ന​​​ൽ​​​കും. കൂ​​​ട്ടു​​​ന്ന ​വി​​​ല​​​യു​​​ടെ 80 ശ​​​ത​​​മാ​​​നം ക​​​ർ​​​ഷ​​​ക​​​നു ന​​​ൽ​​​കാ​​​മെ​​​ന്നാ​​​ണ് യോ​​​ഗ​​​ത്തി​​​ൽ മി​​​ൽ​​​മ അ​​​റി​​​യി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ, ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു കൂ​​​ടു​​​ത​​​ൽ തു​​​ക ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന​​​ കാ​​​ര്യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ ഉ​​​റ​​​ച്ചു​​​നി​​​ന്നു. ഇ​​​തേത്തുട​​​ർ​​​ന്ന് 83.75 ശ​​​ത​​​മാ​​​നം ക​​​ർ​​​ഷ​​​ക​​​ന് ന​​​ൽ​​​കാ​​​മെ​​​ന്ന ധാ​​​ര​​​ണ​​​യാ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.