ജിദ്ദ: ഉംറ നിര്‍വഹിക്കാന്‍ മക്കയിലെത്തിയ മലപ്പുറം പൂക്കോട്ടൂര്‍ പിലാക്കല്‍ സ്വദേശി അബ്ദുല്‍ ജലീല്‍(40) മരണപ്പെട്ടു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മക്കയിലെ അജ്‌യാദ് എമര്‍ജന്‍സി ആശപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അബ്ദുല്‍ ജലീല്‍ വെള്ളിയാഴ്ച വൈകീട്ടാണ് മരണപ്പെട്ടത്.[www.malabarflash.com]
വ്യാഴാഴ്ച വൈകീട്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭിന്നശേഷിക്കാരനാണ്. പാലിയേറ്റീവ് പ്രവര്‍ത്തകരുടെ സഹകരണത്തോടെ അല്‍ഹിന്ദ് ട്രാവല്‍സിനു കീഴിലാണ് 50ഓളം ഭിന്നശേഷിക്കാര്‍ കഴിഞ്ഞ ബുധനായ്ച്ച ഉംറ നിര്‍വഹിക്കാന്‍ മക്കയിലെത്തിയത്.
പൂക്കോട്ടൂര്‍ പിലാക്കല്‍ സ്വദേശി പരേതനായ പരി ഉണ്ണീന്റെയും മാളിയേക്കല്‍ സുബൈദയുടെയും മകനാണ് മരണപ്പെട്ട ജലീല്‍. സഹോദരങ്ങള്‍: സിറാജുദ്ദീന്‍, ഷാക്കിറ. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മയ്യിത്ത് മക്കയില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
No comments:
Post a Comment