കാസര്‍കോട്: മഞ്ചേശ്വേരം ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയപ്പോള്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ കളത്തിലിറക്കി മണ്ഡലം നിലനിര്‍ത്താനാണ് യുഡിഎഫിന്റെ നീക്കം.[www.malabarflash.com]
കഴിഞ്ഞ തവണ ശക്തമായ പോരാട്ടത്തില്‍ 89 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പി.ബി അബ്ദുല്‍റസാഖിലൂടെ മുസ്ലിം ലീഗ് നില നിലനിര്‍ത്തിയ മഞ്ചേശ്വേരത്ത് ഇത്തവണ വിജയക്കൊടി പാറിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ടെന്നാണ് ലീഗ് കേന്ദ്രങ്ങളുടെ കണക്കുകൂട്ടല്‍.
2016 ല്‍ 89 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫിനുണ്ടായിരുന്നതെങ്കിലും ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നിന്നും യുഡിഎഫിന് 11,113 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത് തന്നെയാണ് മണ്ഡലത്തില്‍ യുഡിഎഫിന്റെ ആത്മവിശ്വാസം.
മഞ്ചേശ്വേരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയം രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചനകള്‍. സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ ഭാഗമായി മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളെയും മഞ്ചേശ്വേരം മണ്ഡലം ഭാരവാഹികളെയും സംസഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ പണക്കാട്ടേക്ക് വിളിപ്പിച്ചിരിക്കുകയാണ്.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എംസി കമറുദ്ധീന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി എന്നീ പേരുകളാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവസാന പട്ടികയിലുളളതെന്നാണ് സൂചന.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്മോഹന്‍ ഉണ്ണിത്താന്റെ വിജയത്തിന് കരുക്കള്‍ നീക്കിയ കല്ലട്ര മാഹിന്‍ ഹാജിക്ക് തന്നെയാണ് നറുക്ക് വീഴാന്‍ സാധ്യത.
No comments:
Post a Comment