ബെക്ക് റെയ്സ് ചെയ്ത് പ്രകോപനമുണ്ടാക്കിയെന്നാരോപിച്ച് നെല്ലിക്കുന്ന് ജംഗ്ഷനില്‍ ഒരു സംഘം ബുള്ളറ്റ് തടഞ്ഞ് യുവാവിനെ അക്രമിക്കുകയും, തുടര്‍ന്ന് ഇരുചേരികളിലായി യുവാക്കള്‍ സംഘടിച്ചതോടെയാണ് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായത്. വിവരമറിഞ്ഞെത്തിയ പോലീസ് സംഘടിച്ച യുവാക്കളെ വിരട്ടിയോടിക്കുകയായിരുന്നു.
ഓണാഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെ ബൈക്ക് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചെന്ന യുവാവിന്റെ പരാതിയില്‍. സിറാജുദ്ദീന്‍, നൗഫല്‍ എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കെതിരെയും കാസര്‍കോട് ടൗണ്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു.
നെല്ലിക്കുന്ന് ബീച്ച് റോഡ് തോട്ടത്തില്‍ ഹൗസില്‍ നാരായണന്റെ മകന്‍ അനീഷ് കുമാര്‍ കെ ടി (25) യുടെ പരാതിയിലാണ് കേസ്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുയാണ് അനീഷ്.
ഓണാഘോഷം കഴിഞ്ഞ് നെല്ലിക്കുന്ന് ബീച്ചില്‍ നിന്ന് കാസര്‍കോട് ടൗണിലേക്ക് മടങ്ങവെ നെല്ലിക്കുന്ന് ജംഗ്ഷനില്‍ വെച്ച് ഒരു സംഘം ബൈക്ക് തടഞ്ഞ് മര്‍ദിക്കുകയും ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിക്കുകയുമായിരുന്നുവെന്നാണ് അനീഷിന്റെ പരാതി. ഒപ്പമുണ്ടായിരുന്ന വൈശാഖ് ഓടിരക്ഷപ്പെട്ടെന്നും അനീഷ് പറയുന്നു.
അതേ സമയം ബുള്ളറ്റ് റെയ്സ് ചെയ്ത് വന്ന യുവാക്കള്‍ മനപൂര്‍വ്വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമം നടത്തുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ഓണം ആഘോഷത്തിന്റെ മറവില്‍ രണ്ട് യുവാക്കള്‍ രാവിലെ മുതല്‍ ഈ ഭാഗങ്ങളില്‍ തലങ്ങും വിലങ്ങും ബുള്ളറ്റ് റെയ്സ് ചെയ്ത് ഓടിച്ചിരുന്നു. ഇവര്‍ സന്ധ്യയോടെ നെല്ലിക്കുന്ന് ജംഗ്ഷനില്‍ എത്തി അവിടെ നിന്നിരുന്ന യുവാക്കളോട് മോശമായി കൈകൊണ്ട് ആംഗ്യം കാണിക്കുകയും ഇത് ചോദ്യം ചെയ്തതോടെയാണ് സ്ഥലത്ത് വാക്കേറ്റവും സംഘര്‍ഷവുമുണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു.
സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിക്കുകയും. ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
No comments:
Post a Comment