ന്യൂഡൽഹി: മോട്ടോർ വാഹനനിയമ ഭേദഗതിയിലൂടെയുള്ള പിഴ സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കാമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. കേന്ദ്രം ഇത് സംബന്ധിച്ച് ഉടൻ ഉത്തരവ് ഇറക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് പിഴ കുറയ്ക്കുന്നതിൽ തനിക്ക് പ്രശ്നമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.[www.malabarflash.com]
അപകടങ്ങൾ കുറയ്ക്കുകയും ശക്തമായ നടപടികളിലൂടെ കൂടുതൽ ജീവനുകൾ രക്ഷിക്കുകയുമാണ് ലക്ഷ്യം, പണം ഉണ്ടാക്കലല്ല- അദ്ദേഹം കൂട്ടിച്ചേർത്തു. ഗുജറാത്ത് സ്വന്തം നിലയക്ക് ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ കുറച്ചിരുന്നു. പിഴ പകുതിയായാണ് കുറച്ചത്.
ഹെൽമറ്റ് വയ്ക്കാതെ ഇരുചക്രവാഹനം ഓടിക്കുന്നവർക്കും സീറ്റ് ബെൽറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്കും 1000 രൂപയായിരുന്നു പിഴ. എന്നാൽ ഇത് 500 രൂപയായി കുറച്ചു. സമാനരീതിയിൽ എല്ലാം പിഴത്തുകകളിലും ഇളവ് വരുത്തിയിട്ടുണ്ട്. ഇതിനു ചുവടുപിടിച്ച് കേരളവും പിഴത്തുകയിൽ ഇളവ് വരുത്താനുള്ള ആലോചനയിലാണ്. ഇത് സംബന്ധിച്ച് റിപ്പർട്ട് നൽകാൻ ഗതാഗത സെക്രട്ടറിയോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

No comments:
Post a Comment