ബേക്കല്‍: ടാര്‍ പൊട്ടിപ്പൊളിഞ്ഞ ബേക്കല്‍ പാലത്തിലെ റോഡിലൂടെയുള്ള യാത്ര ദുരിതമാകുന്നു. ബേക്കല്‍ കവല കഴിഞ്ഞ് പാലത്തിലേക്ക് കയറുന്നിടത്ത് ഒന്നരമീറ്ററോളം വീതിയില്‍ റോഡ് സാധാരണ നിരപ്പില്‍നിന്ന് താഴ്ന്നാണ് കിടക്കുന്നത്.[www.malabarflash.com]
ഈവിവരമറിയാതെ വേഗത്തില്‍വരുന്ന വാഹനങ്ങള്‍ റോഡില്‍നിന്ന് പൊങ്ങി താഴേക്ക് പതിക്കുന്നത് ഇവിടെ പതിവായിട്ടുണ്ട്. അടിയിലെ മണ്ണ് താഴുന്നകൂട്ടത്തില്‍ റോഡും താഴുന്നതാണ് പ്രശ്‌നമാകുന്നതെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.
കഴിഞ്ഞവര്‍ഷവും ഇവിടെ റോഡ് താഴ്ന്നിരുന്നു. അന്ന് കുഴി നിരപ്പാക്കുംവിധം ടാറിട്ട അതേ സ്ഥലത്താണ് ഇപ്പോഴും റോഡ് താഴ്ന്നിരിക്കുന്നത്.
ഇതിനപ്പുറം രണ്ട് സ്പാനുകള്‍ തമ്മില്‍ യോജിക്കുന്ന പാലത്തിന്റെ നടുവിലും നെടുനീളത്തില്‍ ടാര്‍ പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. ഇവിടെയും ചെറുവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവായിട്ടുണ്ട്.
ബേക്കല്‍ പോലീസ് സ്റ്റേഷനുസമീപം കെ.എസ്.ടി.പി. റോഡിനുനടുവില്‍ അരമീറ്റര്‍ വിസ്തൃതിയില്‍ ടാര്‍ പൊളിഞ്ഞിട്ടുണ്ട്. മെക്കാഡം ടാര്‍ ഇരട്ടി ഉറപ്പുള്ളതാണെന്നവാദം നിലനില്‍ക്കെയാണ് ഇവിടെ റോഡില്‍ കുഴിരൂപപ്പെട്ടത്.
No comments:
Post a Comment