പാരിസ്: അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ട് നെയ്മര്‍ ഈ സീസണില്‍ പിഎസ്ജിയില്‍ തുടരും. പിഎസ്ജി താരം നെയ്മറിന്റെ ബാഴ്‌സലോണയിലേക്ക് പോവാനുള്ള ഈ സീസണിലെ മോഹത്തിനാണ് വിരാമമായത്.[www.malabarflash.com]
ബാഴ്‌സയുടെ മൂന്നാമത്തെ ഓഫറിനുമേലുള്ള ചര്‍ച്ച എങ്ങുമെത്താത്തതിനെ തുടര്‍ന്നാണ് നെയ്മറിന്റെ ട്രാന്‍സ്ഫര്‍ മോഹങ്ങള്‍ അവസാനിച്ചത്. സ്പാനിഷ് ലീഗില്‍ ട്രാന്‍സ്ഫര്‍ ഡെഡ്‌ലൈന്‍ കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. പാരിസിലെത്തിയ ബാഴ്‌സ പ്രതിനിധികളുടെ ഓഫര്‍ രണ്ട് തവണ പിഎസ്ജി തള്ളിയിരുന്നു.
നിശ്ചിത തുകയും പുറമെ ഡെംബലേ, റാക്കിറ്റിച്ച് എന്നിവരെ നല്‍കാമെന്ന ബാഴ്‌സയുടെ മോഹം നടക്കാത്തതുമാണ് നെയ്മറിന്റെ ട്രാന്‍സ്ഫറിന് വിലങ്ങായത്. ഡെംബലേ, റാക്കിറ്റിച്ച് എന്നിവര്‍ ബാഴ്‌സ വിട്ടുപോവാന്‍ തയ്യാറായിരുന്നില്ല. ഈ സീസണിലെ മൂന്ന് മല്‍സരങ്ങളിലും നെയ്മറിനെ പിഎസ്ജി പരിഗണിച്ചിരുന്നില്ല. കൂടാതെ ആരാധകരും നെയ്മറിനെതിരായിരുന്നു.
No comments:
Post a Comment