പള്ളിക്കര: സഹകരണ കൺസ്യൂമർ ഫെഡിന്റെ ഓണചന്തയുടെ ജില്ലാതല ഉദ്ഘാടനം പള്ളിക്കര സഹകരണ ബാങ്ക് ഹാളിൽ കെ കുഞ്ഞിരാമൻ എംഎൽഎ നിർവഹിച്ചു. ഹൊസ്ദുർഗ് അസി. രജിസ്‌ട്രാർ വി ചന്ദ്രൻ അധ്യക്ഷനായി. കൺസ്യൂമർ ഫെഡ് ഡയറക്ടർ. വി കെ രാജൻ ആദ്യവിൽപ്പന നടത്തി.[www.malabarflash.com]
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ്, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപോഴ്സ്ൺ കെ എ ബിന്ദു, പഞ്ചായത്തംഗം മാധവ ബേക്കൽ, പി കെ അബ്ദുള്ള, എം ജി ആയിഷ, പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ അബുള്ള, കെസിഇയു ജില്ലാ സെക്രട്ടറി കെ വി ഭാസ്കരൻ, പി എ ഇബ്രാഹിം എന്നിവർ സംസാരിച്ചു. പള്ളിക്കര സഹകരണ ബാങ്ക് പ്രസിഡന്റ് കെ വി രവിവർമ്മൻ സ്വാഗതവും സെക്രട്ടറി കെ പുഷ്കരാക്ഷൻ നന്ദിയും പറഞ്ഞു.
No comments:
Post a Comment