ഉദുമ: ബ്രിട്ടീഷ് അധികൃതര്‍ ജിബ്രാട്ടറില്‍ പിടിച്ചിട്ട ഗ്രേഡ് 1 കപ്പലിലെ മൂന്നാം എഞ്ചിനീയര്‍ പ്രജിത്ത് ഉദുമ നമ്പ്യാര്‍ കീച്ചലിലെ പൗര്‍ണ്ണമി വീട്ടില്‍ തിരിച്ചെത്തി. കപ്പലിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരും ലെബനോളില്‍ നിന്നാണ് മുംബൈ വഴി നാട്ടിലെത്തിയത്.[www.malabarflash.com]
ഒരു മാസത്തിനുശേഷം ജിബ്രാര്‍ട്ടര്‍ കോടതി കപ്പലിനും ജീവനക്കാര്‍ക്കും വിടുതല്‍ നല്‍കുകയായിരുന്ന, ആന്‍ഡ്രിയന്‍ ദരിയാ 1 എന്ന പേരില്‍ കപ്പല്‍ ഓഗസ്റ്റ് 19ന് ഗതി മാററം വരുത്തി ഗ്രീസിലേക്ക് യാത്ര തിരിക്കുകയായിരുന്നു. എങ്കിലും കപ്പല്‍ പിന്നീട് തുര്‍ക്കിയിലേക്കാണ് പോയത്. ജീവനക്കാരെല്ലം സുരക്ഷിതരായിരുന്നു വെന്ന് പ്രജിത്ത് പറഞ്ഞു.
ആറ് മാസത്തെ കരാര്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിയ പ്രജിത്തിന്റെ വരവില്‍ വീട്ടില്‍ ആഹ്‌ളാദ ദിവസമായിരുന്നു കഴിഞ്ഞ ദിവസം.
യൂറോപ്യന്‍ യൂണിയന്റെ ഉപരോധം നിലനില്‍ക്കുന്ന സിറിയയിലേക്ക് അസംസ്‌കൃത എണ്ണയുമായി യാത്ര തിരിച്ച ഇറാനിയന്‍ വിഎല്‍സിസി കപ്പലിനെയും ജീവനക്കാരെയും ജൂലൈ നാലിന് പുലര്‍ച്ചെയാണ് ബ്രിട്ടീഷ് നേതൃത്വത്തിലുളള ദൗത്യസേന ജിബ്രാര്‍ട്ടര്‍ കടലിടുക്കില്‍ പിടിച്ചിട്ടത്.
ഒരു മാസത്തിനുശേഷം ജിബ്രാര്‍ട്ടര്‍ കോടതി കപ്പലിനും ജീവനക്കാര്‍ക്കും വിടുതല്‍ നല്‍കുകയായിരുന്ന, ആന്‍ഡ്രിയന്‍ ദരിയാ 1 എന്ന പേരില്‍ കപ്പല്‍ ഓഗസ്റ്റ് 19ന് ഗതി മാററം വരുത്തി ഗ്രീസിലേക്ക് യാത്ര തിരിക്കുകയായിരുന്നു. എങ്കിലും കപ്പല്‍ പിന്നീട് തുര്‍ക്കിയിലേക്കാണ് പോയത്. ജീവനക്കാരെല്ലം സുരക്ഷിതരായിരുന്നു വെന്ന് പ്രജിത്ത് പറഞ്ഞു.
ആറ് മാസത്തെ കരാര്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിയ പ്രജിത്തിന്റെ വരവില്‍ വീട്ടില്‍ ആഹ്‌ളാദ ദിവസമായിരുന്നു കഴിഞ്ഞ ദിവസം.
No comments:
Post a Comment