ഉദുമ: പിണറായി സർക്കാർ അഴിമതിയിൽ മുങ്ങി കൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കിഫ്ബിയുടെ മറവിൽ നടക്കുന്ന അഴിമതിയിൽ മുഖം നഷ്ടപ്പെട്ടത് കൊണ്ടാണ് സർക്കാറും എൽ.ഡി.എഫും യു.ഡി.എഫ് നേതാക്കൾക്ക് നേരെ അഴിമതി ആരോപിക്കുന്നത്.[www.malabarflash.com]
ഏത് അന്വേഷണവും നേരിടാൻ യു.ഡി.എഫ് തയ്യാറാണ്. എൽ.ഡി.എഫ് സർക്കാർ നടത്തിയ അഴിമതി അന്വേഷിക്കാൻ മുഖ്യമന്ത്രി തയ്യാറുണ്ടോ. ചെന്നിത്തല ചോദിച്ചു.
ഉദുമ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിനായി നിർമ്മിക്കുന്ന പ്രിയദർശിനി മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാവങ്ങളുടെ പേര് പറഞ്ഞ് അധികാരത്തിൽ വന്ന സർക്കാർ ജനദ്രോഹ ഭരണമാണ് നടത്തി കൊണ്ടിരിക്കുന്നു. കഴിഞ്ഞ ഓണത്തിന് റേഷൻ കടകളിലും മാവേലി സ്റ്റോറുകളിലും ഓണ കിറ്റ് പോലും വിതരണം ചെയ്തില്ല. പ്രളയ സെസ് ഏർപ്പെടുത്തി ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആറ് നിയമസഭാമണ്ഡലങ്ങളിലും യുഡിഫ് വിജയിക്കും. ജനങ്ങള്‍ ഇടതു സര്‍ക്കാരിനെ കൊണ്ട് മടുത്തു. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ജനങ്ങള്‍ ഒറ്റകെട്ടായി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ വിജയിപ്പിച്ച പോലെ ആറു മണ്ഡലങ്ങളിലും യു.ഡിഎഫിനോടപ്പം ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.
നിർമ്മാണ കമ്മിറ്റി ചെയർമാൻ വി.ആർ. വിദ്യാസാഗർ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വാസുമാങ്ങാട് സ്വാഗതം പറഞ്ഞു. ഓഫീസ് നിർമ്മാണത്തിന് പ്രിയദർശിനി ഷാർജ കമ്മിറ്റി നൽകുന്ന അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ഭാരവാഹികൾ പ്രതിപക്ഷ നേതാവിന് കൈമാറി.
രാജ് മോഹൻ ഉണ്ണിത്താൻ എം.പി. മുഖ്യാതിഥിയായിരുന്നു.
കെ.പി.സി.സി. സെക്രട്ടറിമാരായ ജി. രതി കുമാർ, കെ. നീലകണ്ഠൻ, ഡി.സി. സി. പ്രസിഡന്റ് ഹക്കീം കുന്നിൽ, അഡ്വ. സി.കെ. ശ്രീധരൻ, ഇ.കുഞ്ഞിക്കേളുനായർ, ഖാദർ മാങ്ങാട്, ഗീതാ കൃഷ്ണൻ, സി.രാജൻ പെരിയ, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ മുഹമ്മദലി, പി.ഭാസ്കരൻ നായർ , ഷാനവാസ് പാദൂർ, അൻവർ മാങ്ങാട്, കെ.എം. അമ്പാടി, കേവീസ് ബാലകൃഷ്ണൻ, ശ്രീധരൻ വയലിൽ പ്രസംഗിച്ചു

No comments:
Post a Comment