Latest News

രാജ്യത്ത് ഭരണഘടന ലംഘനം നടക്കുന്നു: പ്രഫസർ ഖാദർ മൊയ്തീൻ

ഹൈദരാബാദ്: രാജ്യത്ത് ഭരണഘടനാ ലംഘനം നടക്കുകയാണന്നും അതിന്റെ പ്രധാന ഉദാഹരണമാണ് കശ്മീരിലെയും അസാം മിലെയും ജനങ്ങൾ അനുഭവിച്ച് കൊണ്ടിരിക്കുന്നതെന്നും മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രഫ:ഖാദർ മൊയ്തീൻ. ഹൈദരാബാദിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.[www.malabarflash.com]

സമ്പദ് വ്യവസ്ഥയിൽ രാജ്യം തകർന്ന് കൊണ്ടിരിക്കുകയാണ് മുത്വാലാഖ് വിശയം സ്ത്രീ വിരുദ്ധമാണന്നും മുസ്ലിം ലീഗിലെ യുവതി സംഘടനകൾ അതിനെതിരെ പ്രതിഷേധവുമായി വന്നിരിക്കുകയാണന്നും അദ്ധേഹം അഭിപ്രായപ്പെട്ടു. രാജ്യത്ത് നടക്കുന്ന ഭരണഘടന ലംഘനക്കതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുസ്ലിം ലീഗ് മുന്നോട്ട് പോവുമെന്നു അദ്ധേഹം അഭിപ്രായപ്പെട്ടു. 

മുത്വലാഖ് വിശയത്തിൽ സമസ്തയും മുസ്ലിം പേഴ്സണൽ ബോർഡും ശക്തമായ ഭാഷയിലാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ന്യൂന പക്ഷങ്ങൾ പീഡിപ്പിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്, ഇതിനതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നടത്തുമെന്ന് അദ്ധേഹം പറഞ്ഞു. 

എസ്ടിയു ദേശീയ സെക്രട്ടറി അഡ്വ റഹ്മത്തുല്ല, അഹമ്മദ് കുട്ടി ഉണ്ണികുളം, തെലുങ്കാന മുസ്ലിം ലീഗ് പ്രസിഡന്റ് ഇംതിയാസ് ഖാൻ ,ജനറൽ സെക്രട്ടറി അബ്ദുൽ ഗനിയ്യ്, തെലുങ്കാന എ ഐ കെഎംസിസി ജനറൽ സെക്രട്ടറി ഹസീബ് ഹുദവി, ഹൈദരാബാദ് കെ.എം സി സി കൺവീനർ ഇർഷാദ് ഹുദവി ബെദിര, മുസ്ലിഹ്, ഹബീബ് കോളിയടുക്കം സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.