ഉദുമ: നൂറ പ്രസവിച്ചു.തങ്കക്കുടംപേലയുള്ള കണ്മണിക്ക് 30-40 കിലോ തൂക്കംവരും.വീട്ടിലെ കൂട്ടില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 3.50 ന് സുഖപ്രസവമായിരുന്നു.വിവരമറിഞ്ഞെത്തുന്നവര്‍ക്ക്
കൗതുക കാഴ്ചയായി മാറുകയാണ് ഇന്നലെ മുതല്‍ ഉദുമ പാക്യരയിലെ നൂറ എന്ന അമ്മ കുതിരയും സെല്‍മ എന്ന പെണ്‍ കുഞ്ഞും.[www.malabarflash.com]
കൗതുക കാഴ്ചയായി മാറുകയാണ് ഇന്നലെ മുതല്‍ ഉദുമ പാക്യരയിലെ നൂറ എന്ന അമ്മ കുതിരയും സെല്‍മ എന്ന പെണ്‍ കുഞ്ഞും.[www.malabarflash.com]
ആറര വയസുള്ള നൂറയുടെ കന്നി പ്രസവമാണ് ചൊവ്വാഴ്ച നടന്നത്. ഒരുമാസം ഗര്‍ഭിണി ആയരിക്കെ ഉദുമ പാക്യരയിലെ നിഹാല്‍ മഹലിലെ കെ .പി . ഇബ്രാഹിം പൊന്നും വില കൊടുത്ത് ബെംഗ്ലുരുവില്‍ നിന്നുംകൊണ്ടു വന്നതാണ് നൂറയെ.
കുതിരയുടെ ഗര്‍ഭകാലമായ പത്തു മാസവും പത്തു ദിവസവും നൂറയെ വീട്ടുകാര്‍ ഒരംഗത്തെപ്പോലെ കരുതല്‍ നല്‍കി ശുശ്രുഷിച്ചു.അതിന്റെ മെച്ചം സെല്‍മയെന്ന സുന്ദരികുട്ടിയെ കാണുമ്പോള്‍ അറിയാം. പുതിയ അഥിതി കൂടി വന്നതോടെ നിഹാല്‍ മഹലില്‍ കുതിരകളുടെ എണ്ണം അഞ്ചായി.
ഇതില്‍ രണ്ടര വയസ് പ്രായമുള്ള ദുല്‍ദുല്‍ എന്ന പോണി കുതിര ഇപ്പോള്‍ അഞ്ചര മാസം ഗര്‍ഭിണിയാണ്. ഗുജറാത്തി ഇനമായ ഖത്തിയവാരി (ഖദിയവാഡി) ഇനത്തില്‍പ്പെട്ട രണ്ടു വയസുള്ള മാലിക്കെന്ന തലയെടുപ്പുള്ള ആണ്‍കുതിര ഇവരുടെയെല്ലാം നായകനെ പോലെ ഒപ്പം ഉണ്ട്.
മഴക്കാലം ആകുമ്പോള്‍ പച്ചപ്പുല്ല് തിന്നാന്‍ മതില്‍ കെട്ടിനുള്ളില്‍ അഴിച്ചു വിടും.വേനല്‍ക്കാലത്ത് വേനൽക്കാലത്ത് ഇവർക്ക് തണ്ണിമത്തനും മുതിരയും കാരറ്റു മൊക്കെ നല്കിയാണ് പോറ്റുന്നത്പ്രസവ ശുശ്രഷയുടെ ഭാഗമായി, നൂറയ്ക്ക് കുതിർത്തഗോതമ്പ്, ചോളപ്പൊടി ,തവിട്, എള്ളുണ്ട, ബിസ്ക്കറ്റ് എന്നിവയെല്ലാംനല്കുന്നുണ്ട്. സെൽമ യാകട്ടെ അമ്മയുടെ പാൽ കുടിച്ച് വയറുനിറച്ച ശേഷം കാൽച്ചുവട്ടിൽ തന്നെ ഉറങ്ങും.
ഇബ്രാഹിമിന്റെ മംഗ്ലൂരുവിലുള്ള മക്കളായ അഹമ്മദ് ഷാഹിദ്, മുഹമ്മദ് ഷുഹൈദ് അക്കീബ് അബ്ദുള്ള, മുഹമ്മദ് അക്രo, നിഹാൽ ഇസ്മയിൽ എന്നിവർ അടുത്ത അവധി ദിവസo പുതിയ അതിഥിയെ കാണാൻ ഉദുമയിലെ വീട്ടിലെത്തും.വീട്ടുകാരി നസീമയാകട്ടെ സെൽമയെ ഇപ്പോൾ മാറിനിന്നു കാണുകയുള്ളൂ.
സവാരി ലക്ഷ്യമിട്ടാണ് ഇബ്രാഹിം വർഷങ്ങൾക്ക് മുമ്പ് ഒരു കുതിരയെ വാങ്ങിയത്. പിന്നീട് ഓരോ മക്കൾക്കും ഓരോ കുതിരയെന്ന് നിശ്ചയിക്കുകയായിരുന്നു.
മെച്ചപ്പെട്ട ഇനങ്ങളെ തിരിഞ്ഞു പിടിച്ചു വാങ്ങുമ്പോൾ വില നോക്കാത്ത പ്രകൃതക്കാരനായ ഇബ്രാഹിം കാൽ നൂറ്റാണ്ടുകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് വീട്ടിലെത്തിയതോടെയാണ് കുതിരക്കുളമ്പടി തേടി ഇറങ്ങിയത്. കുതിര സവാരി പരിശീലന കേന്ദ്രം ഒരുക്കുന്നതിനെക്കുറിച്ചും ഇദ്ദേഹം ചിന്തിക്കുന്നുണ്ട്.
-ബാബു പാണത്തുര്‍
-ബാബു പാണത്തുര്‍
No comments:
Post a Comment