Latest News

പി ഡബ്ല്യു ഡി കോണ്‍ട്രാക്ടര്‍ സി എല്‍ അബ്ദുല്ല നിര്യാതനായി

ചെമ്മനാട്: പി ഡബ്ല്യു ഡി കോണ്‍ട്രാക്ടറും ചെമ്മനാട് ലേസ്യത്ത് തറവാടംഗവുമായ പരവനടുക്കത്തെ സി എല്‍ അബ്ദുല്ല (74) നിര്യാതനായി. സാമൂഹ്യ - സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരുന്ന അബ്ദുല്ല മികച്ച വോളിബോള്‍ താരം കൂടിയായിരുന്നു.[www.malabarflash.com] 

ഭാര്യ: ഖദീജ. മക്കള്‍: സി എല്‍ അഹ് മദ് നിസാര്‍ (ദുബൈ), ആസിഫ് (ബിസിനസ്, ബംഗളൂരു), താഹിര്‍.

മരുമക്കള്‍: റയ്ഹാന, ഫാത്വിമ, സബ്രീന. സഹോദരങ്ങള്‍: ബീഫാത്വിമ ബേനൂര്‍, പരേതരായ സി എല്‍ മഹ് മൂദ്, അബ്ദുര്‍ റഹ് മാന്‍, ജമീല തെക്കില്‍. 

വ്യവസായ പ്രമുഖന്‍ ഡോ. എന്‍ എ മുഹമ്മദ് നാലപ്പാട് ഭാര്യയുടെ സഹോദരനാണ്. 

ഖബറടക്കം ശനിയാഴ്ച വൈകിട്ട് അസര്‍ നിസ്‌കാരാനന്തരം ചെമ്മനാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.