കല്‍പ്പറ്റ: ഹൃദയാഘാതത്തെ തുടര്‍ന്ന് ഗൃഹനാഥന്‍മരിച്ചു. ആശുപത്രിയില്‍ നിന്നു വീട്ടിലേക്കു പോയ ഭാര്യ വാഹനാപകടത്തിലും മരിച്ചു. കണിയാമ്പറ്റ വൈത്തല പറമ്പില്‍ മുഷ്താഖ് അഹമ്മദ് (53), ഭാര്യ മൈമൂന (42) എന്നിവരാണ് മരിച്ചത്.[www.malabarflash.com]
പരിക്കേറ്റ മകന്‍ അന്‍സാറിനെ (19) കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും ബന്ധു ജംഷീറിനെ (24) കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം.
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുടുംബനാഥനായ മുഷ്താക്കിനെ ആശുപത്രിയിലെത്തിച്ച് മടങ്ങുന്നതിനിടെയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. മുഷ്താഖ് മരണപ്പെട്ടതോടെ ഭാര്യയെയും മകനെയും ഇയാളുടെമരണം അറിയിക്കാതെ വീട്ടിലേക്ക് മടക്കി വിട്ടതായിരുന്നു.
ഇന്ധനം കുറവായതിനാല്‍ കൈനാട്ടിയില്‍ നിന്നും വെള്ളാരംകുന്ന് പെട്രോള്‍ പമ്പിലേക്ക് പോകും വഴി കല്‍പ്പറ്റ മലബാര്‍ ഗോള്‍ഡിന് സമീപം രാത്രി 11 മണിയോടെയായിരുന്നു അപകടം. കൈനാട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറി ഇവരുടെ കാറില്‍ ഇടിക്കുകയായിരുന്നു.
കൂലിപ്പണിക്കാരനായ മുഷ്താക്ക് മൈസൂര്‍ സ്വദേശിയായിരുന്നു. വിവാഹ ശേഷം കണിയാമ്പറ്റയിലാണ് സ്ഥിരതാമസം.
No comments:
Post a Comment