കൊരട്ടി: രണ്ടുമാസം മുമ്പ് ചിറങ്ങരയിൽ ലോറി തടഞ്ഞ് സംസ്കരിച്ച മാംസം തട്ടിയെടുത്ത കേസിലെ പ്രതികളെ പോലീസ് പിടികൂടി.[www.malabarflash.com]
ആലപ്പുഴ അരൂർ ചന്തിരൂർ കൊച്ചുതുരുത്തേൽ വീട്ടിൽ പോൾ ജൂലിയസ് സീസർ എന്ന ഷനിൽ പീറ്റർ (34), എറണാകുളം കാലടി തുറവുങ്കര സ്വദേശി തോട്ടിപ്പറമ്പിൽവീട്ടിൽ ഉണ്ണി മുരളി (25), സുഹൃത്ത് വിഷ്ണു ജോഷി (27) എന്നിവരാണു പിടിയിലായത്.
പായ്ക്കറ്റുകളിലാക്കിയ ഒൻപതു ടണ്ണോളം മാംസമാണു തട്ടിയെടുത്തത്. അന്താരാഷ്ട്ര വിപണിയിൽ 50 ലക്ഷത്തോളം രൂപ മൂല്യമുണ്ട്.
ജൂലൈ 29നു രാത്രി രണ്ടു കാറുകളിലെത്തിയ കൊള്ളസംഘം ഡ്രൈവറേയും സഹായിയേയും തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചശേഷം ഉപേക്ഷിക്കുകയായിരുന്നു.
ഹൈദരാബാദ് സ്വദേശിയും ഇപ്പോൾ എറണാകുളം തോപ്പുംപടിയിൽ സ്ഥിരത്താമസക്കാരനുമായ ഷക്കീലാണ് സംസ്കരിച്ച മാംസത്തിന്റെ ഉടമ. വിവിധ ജില്ലകളിലെ അറവുശാലകളിൽനിന്നു ശേഖരിക്കുന്ന മാംസം സംസ്കരിച്ചശേഷം വിദേശത്തേക്കു കയറ്റിയയ്ക്കുന്ന വ്യാപാരിയാണ് ഷക്കീൽ.

No comments:
Post a Comment