Latest News

മഞ്ചേശ്വരത്ത് എം ശങ്കർ റൈ സി പി ഐ എം സ്ഥാനാർഥി

കാസർകോട്: മഞ്ചേശ്വരം നിയമസഭാ മണ്ഡലം ഉപത്തെരഞ്ഞടുപ്പിൽ എം ശങ്കർ റൈ (59) സി പി ഐ എം സ്ഥാനാർഥി.  സി പി ഐ എം ജില്ലാ കമ്മിറ്റി അംഗമാണ്. പുത്തിഗെ സിവിഷനിൽ നിന്ന് ജില്ലാ പഞ്ചാകത്തംഗവും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായി പ്രവർത്തിച്ചു. [www.malabarflash.com]

ബാഡൂർ എ എൽ പി സ്കൂളിൽ നിന്ന് പ്രധാനാധ്യാപകനായി വിരമിച്ചു. യക്ഷഗാന, തുളു, കന്നഡ നാടകം മേഖലകളിൽ സജീവമായി 41 വർഷമായി പ്രവർത്തിക്കുന്നു. കേരള യക്ഷഗാന കലാ ക്ഷേത്രം പ്രസിഡൻറായി പ്രവർത്തിച്ചു. കന്നഡ, തുളു, മലയാളം, ഹിന്ദി, ഇംഗ്ലീഷ്, അറബി ഭാഷകളിൽ പ്രാവീണ്യമുണ്ട്. മികച്ച പ്രഭാഷകനാണ്. ദേലംപാടി മഹാലി ഗേശ്വരം ക്ഷേത്രം പ്രസിഡന്റ് 7ണ്.

കർഷകനാണ്.  18-ാം വയസിൽ പുത്തിഗെയിലെ കമ്യൂണിസ്റ്റ് നേതാവ് വൈ അനന്തൻ മാസ്റ്ററുടെ നേതത്വത്തിൽ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു.

 ഭാര്യ: കാവേരി. മക്കൾ‌: എ. സന്തോഷ്‌, രാജേഷ്, രശ്മി. അച്ഛൻ തിമണ്ണ റൈ  നാട്ടുവൈദ്യനാണ്. അമ്മ: ഗോപി. പുത്തിഗെ പഞ്ചായത്തിലെ ബാഡൂർ മണ്ടപ്പാടിയിലാണ് താമസം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.