Latest News

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി: കേന്ദ്ര മന്ത്രിക്ക് സന്ദേശം കൈമാറി

ന്യൂഡല്‍ഹി: ഡിസംബര്‍ 27, 28, 29 തിയ്യതികളില്‍ നടക്കുന്ന സഅദിയ്യ: ഗോള്‍ഡന്‍ ജൂബിലിയുടെ സന്ദേശം കേന്ദ്ര ന്യൂനപക്ഷ, വഖഫ് , ഹജ്ജ് കാര്യ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിക്ക് കൈമാറി.[www.malabarflash.com] 

അമ്പത് വര്‍ഷമായി വിദ്യാഭ്യാസ സംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സഅദിയ്യ:യുടെ പ്രവര്‍ത്തനങ്ങളെ സഅദിയ്യ: സെക്രട്ടറിയേറ്റ് മെമ്പര്‍മരായ സയ്യിദ് സൈനുല്‍ ആബിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ലത്വീഫ് സഅദി കൊട്ടില എന്നിവര്‍ പരിചയപ്പെടുത്തി സമകാലിക ഇന്ത്യയില്‍ വിദ്യാഭ്യാസ രംഗത്തുള്‍പ്പെടെ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് മന്ത്രിയുമായി ചര്‍ച്ച നടത്തി.

കശ്മീരിലെ ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ട് വരാനും അസമിലെ പൗരത്വ വിഷയവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കകള്‍ പരിഹരിക്കാനും ഇടപെടണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടു. 

സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പ്രൊഫസര്‍ എ കെ.അബ്ദുല്‍ ഹമീദ്, ഇന്‍ഡോ അറബ് മിഷന്‍ സെകട്ടറി ഡോ. അമീന്‍ മുഹമ്മദ് ഹസന്‍ സഖാഫി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.