പാലക്കുന്ന് : സ്വന്തമായി രൂപ കല്പ്പന ചെയ്തുണ്ടാക്കിയ ആശംസ കാർഡുകൾ സ്കൂളിലെ മുഴുവൻ അദ്ധ്യാപകർക്കും സമ്മാനിച്ചുകൊണ്ട് പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികൾ അധ്യാപക ദിനം ആചരിച്ചു.[www.malabarflash.com]
സ്കൂൾ ലീഡർ മുഹമ്മദ് ഫർഹാന്റെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളും അസംബ്ലി കൂടി ആദരസൂചകമായി കാർഡുകൾ സമ്മാനിച്ചു.
അധ്യാപകരും കുട്ടികളും ചേർന്ന് വിവിധ കലാപരിപാടികളും നടത്തി. പ്രിൻസിപ്പൽ പി.മാധവൻ, അഡ്മിനിസ്ട്രേറ്റർ ഏ.ദിനേശൻ, ഇ.കെ.ശ്യാമള, സ്വപ്ന, അമൃത, നിത്യ എന്നിവർ സംസാരിച്ചു.
No comments:
Post a Comment