കുമ്പള: ഐ.എന്‍.എല്‍ കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റ് സഫറുള്ള ഹാജി (68) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി തിരൂരിലായിരുന്നു അന്ത്യം.[www.malabarflash.com]
കാസര്‍കോട് അംഗഡിമൊഗര്‍ സ്വദേശിയായ അദ്ദേഹം കുമ്പള ദേവിനഗറിലാണ് താമസം. കുമ്പള ബദര്‍ ജുമാ മസ്ജിദ് മുന്‍ പ്രസിഡന്റായിരുന്നു. മംഗളൂരു ഇന്ത്യാന ആശുപത്രിയില്‍ അഡ്മിനിസ്‌ട്രേറ്ററായിരുന്നു. ഇപ്പോള്‍ ജോലിയാവശ്യാര്‍ഥം തിരൂരിലായിരുന്നു.
കെ.എം.സി.സി സൗദി അറേബിയ പ്രവര്‍ത്തക സമിതി അംഗം, എക്‌സ്. ഗള്‍ഫ് ഫോറം കാസര്‍കോട് ജില്ലാ സെക്രട്ടറി, മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി, കെ.എം.സി.സി ഈസ്റ്റേണ്‍ പ്രോവിന്‍സ് സൗദി അറബ്യ പ്രസിഡന്റ്, മുംബൈ കേരള നാഷനല്‍ വെല്‍ഫയര്‍ ലീഗ് ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ നാഷണല്‍ ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് കാസര്‍കോട് ജില്ലാ ട്രഷറര്‍, ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കാസര്‍കോട് ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
നിലവില്‍ കാഞ്ഞങ്ങാട് കെ.എച്ച്.എം അല്‍ നൂര്‍ ആശുപത്രി മാനേജിംഗ് ഡയറക്ടറും മലപ്പുറം തിരൂര്‍ അല്‍ നൂര്‍ മാനേജറുമാണ്. കാസര്‍കോട് അരമന ഹോസ്പിറ്റല്‍ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, മംഗളൂരു എം.എന്‍.യു.സി.റ്റി മാനേജര്‍, മംഗളൂരു ഇന്‍ഡ്യാന ഹോസ്പിറ്റല്‍ മാര്‍ക്കറ്റിംഗ് ഓഫീസര്‍, കോണാജെ മുജമ്മഅ് ഇംഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍, കാസര്‍കോട് കോര്‍ഡോവ കോളജ് പ്രിന്‍സിപ്പല്‍, കുമ്പള ലത്തീഫിയ കോളജ് പ്രിന്‍സിപ്പല്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. കര്‍ണാടക ഹാസനിലും സുള്ള്യയിലും ബന്തിയോടും വ്യാപാര സ്ഥാപനങ്ങള്‍ നടത്തിയിരുന്നു.
ഭാര്യ: നഫീസ. മക്കള്‍: ഷാനവാസ്, ഫാത്തിമ സഫരിയ, ഷൗബീസ്. മരുമകള്‍: ഡോ. ഇര്‍ഫാന (ആയിഷ ഡെന്റല്‍ കെയര്‍).

No comments:
Post a Comment