Latest News

സ്കൂൾ ബസിൽ വീട്ടിലേക്കു മടങ്ങിയ വിദ്യാർത്ഥിക്ക് അതേ ബസിടിച്ച് ദാരുണാന്ത്യം

ഓച്ചിറ: ക്ളാസ് കഴിഞ്ഞു സ്കൂൾ ബസിൽ വീട്ടിലേക്കു മടങ്ങിയ വിദ്യാർത്ഥിക്ക് അതേ ബസിടിച്ച് ദാരുണാന്ത്യം. കൃഷ്ണപുരം ഗവ. യു.പി. സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയും കായംകുളം തെക്ക് കൊച്ചുമുറി കളരി ക്ഷേത്രത്തിന് സമീപം കവണടിയിൽ അരുൺഭാസിയുടെയും കവിതയുടെയും മകൻ റാം ഭഗത്താണ് (7) മരിച്ചത്.[www.malabarflash.com]

അഞ്ചാം ക്ളാസിൽ പഠിക്കുന്ന സഹോദരി അവന്തികയ്ക്ക് ഒപ്പമാണ് ചൊവ്വാഴ്ച വൈകിട്ട് 4.30ന് വീടിനുമുന്നിൽ വന്നിറങ്ങിയത്.

അവന്തികയും കൂട്ടുകാരിയും ബസിനു പിന്നിലൂടെ റോഡ് മുറിച്ചു കടന്നപ്പോൾ റാം ഭഗത്ത് ബസിന്റെ തൊട്ടു മുന്നിലൂടെയാണ് മറുവശത്തേക്ക് നടന്നത്. പക്ഷേ, അതു ബസ് ഡ്രൈവർ കണ്ടില്ല. മുന്നോട്ടെടുത്ത ബസിനടിയിൽ കുട്ടി അകപ്പെട്ടത് കണ്ട് നാട്ടുകാർ ബഹളം കൂട്ടുകയായിരുന്നു. കുട്ടിയുടെ തലയിലൂടെയാണ് ടയർ കയറിയിറങ്ങിയത്. 

നാട്ടുകാർ ഉടൻ ഓച്ചിറ പരബ്രഹ്മ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അവിടെ മോർച്ചറിയിലേക്കു മാറ്റി. പിതാവ് അരുൺഭാസി കൊച്ചിയിൽ സ്വകാര്യ ചാനലിലെ ജീവനക്കാരനാണ്. ഡ്രൈവർ കുഞ്ഞുമോനെ കായംകുളം പോലീസ് കസ്റ്റഡിയിലെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.