മുംബൈ: മുംബൈ മര്‍കസ് മാസാന്ത ബദര്‍ മൗലിദിന്റെ അഞ്ചാം വാര്‍ഷിക സമ്മേളനവും ദിഖ്ര്‍ ദുആ മജ്‌ലിസും 26 വ്യാഴാഴ്ച രാത്രി ഒമ്പത് മണിക്ക് ഡോംഗ്രി ബോംബെ കേരള മുസ്ലിം ജമാഅത്ത് ഹാളില്‍ നടക്കും.[www.malabarflash.com]
ഒമ്പത് മണിക്ക് ഹദ്ദാദ് റാത്തീബോടെ തുടങ്ങുന്ന പരിപാടിയില്‍ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി ഖമറുല്‍ ഉലമ കാന്തപുരം എപി അബൂബക്കര്‍ മുസ്‌ല്യാര്‍ ബദര്‍ മൗലിദ് സദസ്സിന് നേതൃത്വം നല്‍കും.
നോളേജ് സിറ്റി ഡയറക്ടര്‍ എ പി അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യ പ്രഭാഷണം നടത്തും, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി മുഖ്യാതിഥി ആയിരിക്കും.
മഹാരാഷ്ട്ര സുന്നി ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇസ്മായില്‍ അംജദി, എസ് എസ് എഫ് മുംബൈ പ്രസിഡന്റ് മുഫീസ് ഖാന്‍ സഅദി, സെക്രട്ടറി അശ്‌റഫ് നീര്‍ച്ചാല്‍, മുംബൈ മര്‍കസ് ഓഫീസ് സെക്രട്ടറി അബ്ദുല്ല സഖാഫി ചപ്പാരപ്പടവ്, മുഹമ്മദ് സഖാഫി ത്വാഖ അല്‍മദീന, മൊയ്തീന്‍ സഖാഫി ഉളുവാര്‍, ഇബ്രാഹിം സുഹ് രി, ഹകീം അംജദി, സമദ് മുഈനി, സ്വാലിഹ് സഖാഫി, ഹസന്‍ അംജദി തുടങ്ങിയവര്‍ സംബന്ധിക്കും.
No comments:
Post a Comment